തിരുവനന്തപുരം: കെ.കെ രമയ്‌ക്കെതിരായ പരാമർശനം പിൻവലിച്ച് മുൻ മന്ത്രി എം.എം മണി. രമയ്‌ക്കെതിരായ പരാമർശത്തിൽ എം.എം മണിയെ തള്ളി സ്പീക്കർ എം ബി രാജേഷ് രംഗത്ത് എത്തിയതോടെയാണ് ഇപ്പോൾ മണി പരാമർശം പിൻവലിച്ചത്. മണി പറഞ്ഞത് തെറ്റായ ആശയം എന്ന് സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. മണിയുടെ പരാമർശം അനുചിതവും അസ്വീകാര്യവും എന്നും സ്പീക്കർ അറിയിച്ചു. സ്പീക്കറുടെ പരാമർശത്തിന് പിന്നാലെയാണ് സഭയിൽ വിഷയത്തിൽ പരാമർശം തിരുത്തി എം എം മണി രംഗത്ത് എത്തിയത്.
കമ്മ്യൂണിസ്റ്റായ താൻ വിധി എന്ന വാക്ക് പറയാൻ പാടില്ലായിരുന്നുവെന്നു എം.എം മണി വ്യക്തമാക്കി. സ്പീക്കർ പറഞ്ഞ ഉദ്ദേശത്തെ മാനിക്കുന്നു എന്ന് എംഎം മണി. റൂളിങ്ങിന് പിന്നാലെയാണ് എം എം മണി പരാമർശം പിൻവലിച്ചത്.