കാലടി ശങ്കരാ കോളേജിലെ കോളേജ് വിദ്യാര്‍ത്ഥിനികളുടെ ചിത്രം ഫേസ്ബുക്ക് അശ്ലീല ഗ്രൂപ്പുകളിൽ; മുന്‍ എസ്എഫ്ഐ നേതാവ് വീണ്ടും കസ്റ്റഡിയിൽ

കൊച്ചി: കാലടി ശങ്കരാ കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട പ്രതി രോഹിത്തിനെ വീണ്ടും കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചെന്ന പുതിയ പരാതിയുടെ പശ്ചാത്തലത്തിലാണ് രോഹിത്തിനെ വീണ്ടും കസ്റ്റഡിയിലെടുത്തത്. 

Advertisements

രോഹിത്തിനെതിരെ ഗൗരവ സ്വഭാവമുള്ള കേസുകൾ ചുമത്തിയേക്കും. രോഹിത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനെതിരെ നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ കേസിലെ പൊലീസ് നടപടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാലടി ശ്രീശങ്കര കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയും മുന്‍ എസ്എഫ്ഐ നേതാവുമായിരുന്നു രോഹിത്. ബിരുദ വിദ്യാര്‍ത്ഥിനിയായ ഒരു പെണ്‍കുട്ടിയുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിലൊന്നില്‍ കണ്ടതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ക്യാമ്പസിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവായിരുന്ന രോഹിത് അറസ്റ്റിലായത്. 

പഠിച്ചിറങ്ങിയിരുന്നെങ്കിലും ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ക്യാമ്പസില്‍ പതിവായെത്തിയിരുന്ന രോഹിത്ത് വിദ്യാര്‍ത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് ഇവരുടെ നവമാധ്യമ അക്കൗണ്ടുകളില്‍ നിന്നും മറ്റും എടുക്കുന്ന ചിത്രങ്ങളാണ് അശ്ലീല ഗ്രൂപ്പുകളില്‍ മോശം അടിക്കുറിപ്പുകളോടെ പങ്കുവച്ചിരുന്നത് എന്നാണ് പരാതി. 

Hot Topics

Related Articles