കാളികാവ്: കളികാവ് ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഉത്സവ ബലി ദർശനം ഭക്തിനിർഭരമായി നടന്നു. ക്ഷേത്രം തന്ത്രി കുമരകം എം. എൻ. ഗോപാലൻ തന്ത്രി മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് പ്രസാദഊട്ട് നടന്നു. വൈകിട്ട് ആറിന് കാഴ്ച ശ്രീബലിയും എട്ടിന് വിളക്കിനെഴുന്നള്ളിപ്പും നടന്നു.
ഇന്ന്(11) ഉച്ചകഴിഞ്ഞ് 2.30 ന് കാളികാവ് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ദേവസത്തിന്റെ നേതൃത്വത്തിൽ 5353- നമ്പർ കുറവിലങ്ങാട് ശാഖയുടെ ആഭിമുഖ്യത്തിൽ തോട്ടുവായിൽ നിന്ന് കാവടി ഘോഷയാത്ര പുറപ്പെടും. .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
5. 45 ന് കാവടി അഭിഷേകം, രാത്രി 9 ന് പള്ളിവേട്ട പുറപ്പാട്, പള്ളിനായാട്ട് പള്ളിനിദ്ര. കലാവേദിയിൽ വൈകിട്ട് 7.30 ന് ആശാ സുരേഷ് ഇരിങ്ങാലക്കുടയുടെ സോപാനസംഗീതാർച്ചന.
12 ന് വൈകിട്ട് 6 ന് ആറാട്ട് പുറപ്പാട്, 8 ന് ആറാട്ട് സദ്യ, തുടർന്ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് മഹാ കാണിക്ക കലശാഭിഷേകം എന്നീ ചടങ്ങുകളോടെ ഉത്സവം സമാപിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷ്മണൻ, ദേവസ്വം സെക്രട്ടറി കെ പി വിജയൻ എന്നിവർ അറിയിച്ചു.