കാക്കാല സമുദായ വെല്‍ഫെയര്‍ സൊസൈറ്റി വയനാട്ടിലെ ദുരിതബാധിതര്‍ക്ക് സഹായം നൽകി 

ഏറ്റുമാനൂർ : വയനാട്ടിലെ ദുരിതബാധിതര്‍ക്ക് സഹായവുമായി കാക്കാല സമുദായ വെല്‍ഫെയര്‍ സൊസൈറ്റി. സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുമായി സമാഹരിച്ച 54,650 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. മന്ത്രി വി എന്‍ വാസവന്‍ തുക ഏറ്റുവാങ്ങി. സംസ്ഥാന ജന സെക്രട്ടറി അജയന്‍ കരുനാഗപ്പള്ളി, വൈസ് പ്രസിഡന്റ് സദാശിവന്‍ അതിരമ്പുഴ, ദിനേശന്‍, അനില്‍കുമാര്‍ വാഴയില്‍, താമരാക്ഷന്‍ അതിരമ്പുഴ, തിലകന്‍ കോട്ടയം, സുരേഷ് പുളിങ്കുന്ന്, സത്യന്‍, രാജി, ഗിരിജ, അനില്‍ കുറിച്ചി, രാജേഷ് എന്നിവര്‍ സംസാരിച്ചു.

Advertisements

Hot Topics

Related Articles