‘രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക്’; അബ്ദുൽ കലാമിന്റെ ജീവിത കഥയുമായി ഹിറ്റ് തമിഴ് താരം; ‘കലാം’ പോസ്റ്റർ

ആദിപുരുഷ്, തൻഹാജി തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമകളൊരുക്കിയ സംവിധായകനാണ് ഓം റൗത്ത്. തന്റെ മുൻ ചിത്രമായ ആദിപുരുഷിന് വളരെ മോശം പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. മേക്കിങ്ങിന്റെ പേരിലും പ്രകടനങ്ങളുടെ പേരിലും വലിയ വിമർശനങ്ങളായിരുന്നു സിനിമ ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ആദിപുരുഷിന് ശേഷം തന്റെ അടുത്ത സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് ഓം റൗത്ത്.

Advertisements

ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്ന എ പി ജെ അബ്ദുൽ കലാമിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഓം റൗത്ത് അടുത്ത സിനിമയൊരുക്കുന്നത്. ധനുഷ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ‘കലാം’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക്. ഒരു ഇതിഹാസത്തിന്റെ യാത്ര ആരംഭിക്കുന്നു’, എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കൾ പോസ്റ്റർ പങ്കുവെച്ചത്. അഭിഷേക് അഗർവാൾ ആർട്സ്, എകെ എന്റർടെയ്ന്മെന്റ്സ്, ടി സീരിസിന്റെ ബാനറിൽ അഭിഷേക് അഗർവാൾ, അനിൽ ശുങ്കര, ഭൂഷൺ കുമാർ, കൃഷ്ണൻ കുമാർ എന്നിവരാണ് സിനിമ നിർമിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.

അതേസമയം സംവിധായകന്റെ മുൻചിത്രമായ ആദിപുരുഷിന് ബോക്സ് ഓഫീസിൽ നിന്നും നേടാനായത് വെറും 375 കോടി മാത്രമാണ്. കൃതി സനോണ്‍, സെയ്ഫ് അലി ഖാന്‍, സണ്ണി സിംഗ് എന്നിവർ ആയിരുന്നു ആദിപുരുഷിലെ മറ്റു അഭിനേതാക്കൾ. ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ‘കുബേര’ ആണ് ഇനി പുറത്തിറങ്ങാനുള്ള ധനുഷ് ചിത്രം. 

ജൂൺ 20 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴിൽ സുനിൽ നാരംഗ്, പുഷ്കർ രാം മോഹൻ റാവു എന്നിവരാണ് കുബേര നിർമിക്കുന്നത്. ഒരു പാൻ ഇന്ത്യൻ മിത്തോളജിക്കൽ ചിത്രമായാണ് കുബേര ഒരുക്കുന്നത്.

Hot Topics

Related Articles