കളമശ്ശേരി : വ്യവസായ തലസ്ഥനമായ കളമശ്ശേരിയിൽ ദേശീയ പണിമുടക്കം ആരംഭിച്ചു. കടകമ്പോളങ്ങളും വ്യവസായ സ്ഥാപനങ്ങളും തൊഴിലാളി പണി മുടക്ക് മൂലം സ്ഥംഭിപ്പിച്ചു . സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നൂറ് കണക്കിന് തൊഴിലാളികളെ പങ്കെടുപ്പിച്ച് വൻപ്രതിഷേധ പ്രകടനം നടത്തി. പ്രീമിയർ ജംഗഷനിൽ നിന്നും ആരംഭിച്ച് എച്ച്.എം.ടി ജംഗ്ഷൻ, ടി.വി.എസ് കവല ചുറ്റി നാഷണൽഹൈവേ വഴി ഏലൂർ റോഡിലുള്ളി ബി.എസ് എൻ.എൽ ഓഫീസിനു മുന്നിൽ എത്തിച്ചേർന്ന് പ്രതിഷേധയോഗം നടത്തി. യോഗം ടി. യു. സി.ഐ സംസ്ഥാന സെക്രട്ടറി, അഡ്വോ. ടി. ബി. മിനി ഉദ്ഘാടനം ചെയ്തു.



പ്രതിഷേധിക്കാനുള്ള അവകാശങ്ങളെ അറസ്റ്റ് ചെയ്യാനുള്ള അവകാശമാക്കി മാറ്റിയ മോദിസർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നയങ്ങളെ
എതിർത്ത് തോൽപ്പിക്കാൻ ഇതിലും ശക്തമായ സമരങ്ങൾ നടത്തുമെന്നും ഇത് സൂചന സമരമാണെന്നും അവർ പറഞ്ഞു. അഡ്വേക്കറ്റ് മുജീബ് റഹ്മാൻ, നൗഷദ് , പി.ഡി. ജോൺസൺ, എ.ടി.സി കുഞ്ഞുമോൻ , ജമാൽ എ.എം വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികൾ പ്രസംഗിച്ചു.