കോട്ടയം : കളത്തിപ്പടി പൊൻപള്ളി പള്ളിയിലെ പെരുന്നാളിടെ കതിന പൊട്ടി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വയോധികന്റെ സംസ്കാരം നാളെ. പാറമ്പുഴ ചള്ളിമറ്റം വീട്ടിൽ ഔസേഫ് ( മച്ചാൻ , കുഞ്ഞുമോൻ ചള്ളിമറ്റം – 72 ) ആണ് ശനിയാഴ്ച രാത്രി മരിച്ചത്. മേയ് 12 ന് പൊൻ പള്ളി പള്ളിയിലെ പെരുന്നാളിനിടെയുണ്ടായ അപകടത്തിലാണ് ഔസേഫിന് പരിക്കേറ്റത്. ഇദേഹത്തിന്റെ സംസ്കാരം മേയ് 16 തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് കോട്ടയം നല്ല ഇടയൻ പള്ളിയിൽ നടക്കും.
ഔസേഫിന്റെ കുടുംബത്തിന്റെ വകയായിരുന്നു പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായുള്ള വെടിക്കെട്ട്. ഈ വെടിക്കെട്ടിന്റെ മേൽനോട്ടത്തിനായി ഔസേഫ് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽ നാൽപ്പത് ശതമാനത്തിലേറെ പൊള്ളലേറ്റ ഔസേഫ് കോട്ടയം മെഡിക്കൽ കൊളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി 11.20 ഓടെയാണ് മരണം സംഭവിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഈസ്റ്റ് പൊലീസ് കേസെടുത്തു.
ഭാര്യ :ലീലാ.
മക്കൾ :വിബിൻ ,ബിൻസി,പരേതനായ ബിജു. മരുമക്കൾ:
ജിഷാ,ഷാജി.