കളത്തിപ്പടി: പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനിപള്ളിയിലെ കല്ലിട്ട പെരുന്നാളും തിരുശേഷിപ്പ് സ്ഥാപന വാർഷികവും ഒക്ടോബർ 26 നും 27 നും നടക്കും. പെരുന്നാളിന്റെ ഭാഗമായി പള്ളിയിൽ കൊടിയേറ്റ് നടന്നു. ഇന്ന് രാവിലെ പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷമാണ് കൊടിയേറ്റ് നടന്നത്. രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥയും തുടർന്ന് കുർബാനയും നടത്തി. തുടർന്ന് പള്ളി വികാരി ഫാ.കുറിയാക്കോസ് കോറെപ്പിസ്‌കോപ്പ മണലേൽചിറയുടെ മുഖ്യകാർമ്മികത്വത്തിലും സഹ വികാരി ഫാ.പോൾ വർഗീസ് കശീളയുടെ സഹ കാർമ്മികത്വത്തിലും, ട്രസ്റ്റി സി.കുറിയാക്കോസ് ചിറയ്ക്കലിന്റെയും, സെക്രട്ടറി സി.ജെ മാത്യുവിന്റെയും നേതൃത്വത്തിലുമാണ് കൊടിയേറ്റ് നടന്നത്. പെരുന്നാളിന്റെ ഭാഗമായി ഒക്ടോബർ 26 ശനിയാഴ്ച വൈകിട്ട് ആറിന് പള്ളിയിൽ സന്ധ്യാ പ്രാർത്ഥന നടക്കും. ഏഴരയ്ക്ക് പ്രദക്ഷിണവും , തുടർന്ന് ആശിർവാദവും നടക്കും. 27 ന് രാവിലെ എട്ടിന് കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മാർ ഐറേനിയോസിന്റെ മുഖ്യകാർമ്മികത്വത്തിൽ അഞ്ചിന്മേൽ കുർബാന നടക്കും. രാവിലെ 9.45 ന് ചേരുന്ന യോഗത്തിൽ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാരം സമർപ്പിക്കും. രാവിലെ 10 ന് പ്രദക്ഷിണവും, നേർച്ചവിളമ്പും നടക്കും. തുടർന്ന് കൊടിയിറക്ക്.