കളിയിക്കാവിള ക്വാറി ഉടമ കൊലപാതകം: കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ; പിടിയിലായത് സർജിക്കൽ ഷോപ്പ് ഉടമയുടെ സുഹൃത്ത് 

തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പ്രതികളിലൊരാളായ സർജിക്കൽ ഷോപ്പ് ഉടമ സുനിലിന്‍റെ സുഹൃത്ത് പ്രദീപ്‌ ചന്ദ്രനാണ് പിടിയിലായത്. മുഖ്യപ്രതി അമ്പിളിയെ കാറിൽ കൊണ്ടു വിട്ടത്  താനും സുനിലുമാണെന്ന് പ്രദീപ് ചന്ദ്രൻ പൊലീസിനോട് സമ്മതിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച സർജിക്കൽ ബ്ലെയിഡ് മറ്റൊരു ഷോപ്പിൽ നിന്നും വരുത്തിക്കൊടുത്തതാണെന്നും പ്രദീപ് ചന്ദ്രൻ മൊഴി നൽകിയിട്ടുണ്ട്. 

Advertisements

നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ  തമിഴ്നാട് പൊലീസിന് കൈമാറി.അതേസമയം ദീപു കൊലക്കേസിലെ പ്രതി അമ്പിളിയെന്ന ഷാജിയെ  പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതിനായി തക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പണം തട്ടാനായി ദീപുവിനെ അപായപ്പെടുത്താൻ സർജിക്കിക്കൽ ഷോപ്പ് ഉടമ സുനിലുമായി ഗുഡാലോചന നടത്തിയെന്നാണ് അമ്പിളി പൊലീസിനോട് പറഞ്ഞത്.  

ദീപുവിനെ മയക്കാൻ ഉപയോഗിച്ച ക്ലോഫോം കുപ്പി യാത്രക്കിടെ  പ്രതിയായ  ചൂഴാറ്റുകോട്ട അമ്പിളി പാപ്പനം കോട് വലിച്ചെറിഞ്ഞുവെന്നാണ് പ്രതിയുടെ മൊഴി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഉൾപ്പെടെ വാങ്ങിയതിൽ ദുരൂഹത ബാക്കി നിൽക്കുകയാണ്. ഗൂഡാലോചന വ്യക്തമാകാൻ അമ്പിളിയുടെ സുഹ്യത്ത് സുനിലിനെ പിടികൂടാനുള്ള അന്വേഷണത്തിലാണ് പൊലീസ്. 

Hot Topics

Related Articles