നാഗ് അശ്വിൻ സംവിധാനം ചെയ്ത പ്രഭാസ് ചിത്രം ‘കല്‍ക്കി 2898 എഡി’യില്‍ നിന്ന് ബോളിവുഡ് താരം ദീപിക പദുകോണ്‍ പിന്മാറിയതിന് പിന്നാലെ ഇനി ആരായിരിക്കും ദീപികയ്ക്ക് പകരമെത്തുക എന്ന തരത്തില്‍ ചൂടുള്ള ചർച്ചകള്‍ക്ക് വഴി വച്ചിരിക്കുകയാണ്.ആദ്യ ഭാഗത്തിന്റെ വലിയ വിജയത്തിന് ശേഷം രണ്ടാം ഭാഗം എത്തുമ്ബോള്‍ അതിലെ നായിക വേഷത്തിന് കണ്ണ് വയ്ക്കുന്നവർ ഏറെയാണ്.ബോളിവുഡ്, ടോളിവുഡ്, കോളിവുഡ് നിന്നെല്ലാം മുൻനിര നായികമാർ ആഗ്രഹിക്കുന്നുണ്ടെന്ന് കല്‍ക്കിയിലെ നായിക വേഷം.
എന്നാല്‍ കല്‍ക്കിയുടെ പ്രൊഡക്ഷൻ കമ്ബനിയായ വൈജയന്തി മൂവീസ് ഇതുവരെയും ഓഫീഷ്യലായി ആരായിരിക്കും നായികയെന്ന് തുറന്നു പറഞ്ഞിട്ടില്ല. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പറയുന്നു അനുഷ്ക ഷെട്ടിയായിരിക്കും ആ നായികയെന്ന്. അനുഷ്‍ക ആയിരുന്നേല്‍ കൂടുതല്‍ നല്ലതായിരിക്കുമെന്ന് ആ വിഭാഗം പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രഭാസ്- അനുഷ്ക ജോഡികളെ വീണ്ടും ബിഗ്‌സ്‌ക്രീനില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരുടെയും ആരാധകർ. ബാഹുബലിയിലാണ് ഇരുവരെയും അവസാനമായി പ്രേക്ഷകർ കണ്ടത്. ഇവരൊന്നിച്ചാല്‍ അടുത്ത സൂപ്പർ ഹിറ്റായിരിക്കുമെന്ന് ഉറപ്പെന്ന് ആരാധകർ അടിവരയിട്ടു പറയുന്നു. ‘ഘാട്ടി’ എന്ന ചിത്രമാണ് അനുഷ്‍കയുടേതായി ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം.