ബോക്‌സ് ഓഫീസിൽ കോടികൾ കിലുക്കി കൽക്കി 2898 എഡി ; ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഓപ്പണറായി ചിത്രം

ഹൈദരാബാദ്: ബോക്‌സ് ഓഫീസ് കളക്ഷനില്‍ ആദ്യദിനത്തില്‍ റെക്കോ‍ഡ് ഇട്ടിരിക്കുകയാണ് ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡി.  പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽഹാസൻ എന്നിങ്ങനെ വന്‍ താര നിരയായി എത്തിയ കൽക്കി 2898 എഡി ആദ്യദിനം 180 കോടിയിലധികം കളക്ഷൻ നേടി ഇന്ത്യൻ സിനിമയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഓപ്പണറായി മാറിയെന്നാണ് റിപ്പോര്‍ട്ട്. ബോക്സോഫീസ് ട്രാക്കറാണ് സാക്നില്‍ക്.കോം പുറത്തുവിട്ട ആദ്യ കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്.

Advertisements

ഇൻഡസ്ട്രി ട്രാക്കർ പറയുന്നതനുസരിച്ച് നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി എല്ലാ ഭാഷകളിലുമായി ഇന്ത്യന്‍ ബോക്സോഫീസില്‍ ഏകദേശം 95 കോടി രൂപ നേടിയിട്ടുണ്ട്. അതേസമയം അതിന്‍റെ ഗ്രോസ് കളക്ഷൻ ഏകദേശം 115 കോടി രൂപയാണ്. ലോകമെമ്പാടുമായി ആദ്യ ദിനം 180 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ വമ്പൻ കളക്ഷനോടെ കൽക്കി 2898 എഡി കെജിഎഫ് 2 (159 കോടി രൂപ), സലാർ (158 കോടി രൂപ), ലിയോ (142.75 കോടി രൂപ) എന്നിവയുടെ ആഗോള ഓപ്പണിംഗ് റെക്കോർഡുകൾ മറികടന്നിരിക്കുകയാണ്  കൽക്കി 2898 എഡി. 223 കോടി കളക്ഷനുമായി ആർആർആർ ഇപ്പോഴും ഏറ്റവും ഉയർന്ന ഇന്ത്യൻ ഓപ്പണറായി തുടരുന്നു, ബാഹുബലി 2 ആണ് രണ്ടാം സ്ഥാനത്ത് ആദ്യദിനം 217 കോടിയിലധികം നേടിയിട്ടുണ്ട്. 

കൽക്കി 2898 എഡി ജൂൺ 27-ന് ലോകമെമ്പാടും റിലീസ് ചെയ്തത്. മുൻകൂർ ബുക്കിംഗിൽ എല്ലാ ഭാഷകളിലുമായി ഇതിനകം 20 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ച ചിത്രത്തിന് ഗംഭീരമായ പൊസറ്റീവ് റിവ്യൂകളാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ ആദ്യ വാരാന്ത്യത്തില്‍ തന്നെ ചിത്രം ഗംഭീര കളക്ഷന്‍ നേടും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ നിര്‍മാതാവ്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മാണം വൈജയന്തി മൂവീസിന്റെ ബാനറാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് പ്രഭാസ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്. 

ചിത്രത്തിന്‍റെ കഥാ തന്തുവും ആശയവും ഗംഭീരമാണ് എന്നാണ് ദേശീയ മാധ്യമങ്ങളില്‍ അടക്കം വന്ന റിവ്യൂകള്‍ വ്യക്തമാക്കുന്നത്. തുടക്കം ചിലര്‍ക്ക് കല്ലുകടിയായി തോന്നിയെങ്കിലും ഇന്‍റര്‍വെലിന് അപ്പുറം ചിത്രം ഗംഭീരമായി എന്നാണ് പൊതുവില്‍ അഭിപ്രായം. കല്‍ക്കി 2898 എഡിയില്‍ മിത്തോളജിക്കല്‍ ഭാഗങ്ങളുടെ അവതരണം മികച്ചതായിരിക്കുന്നു. 

ഇടവേളയും പഞ്ച് നല്‍കുന്നതാണ്. സ്‍ക്രീൻ പ്രസൻസില്‍ കമല്‍ഹാസൻ അതിശയിപ്പിക്കുന്നു. അമിതാഭ് ബച്ചനും നിറഞ്ഞാടുമ്പോള്‍ പശ്ചാത്തല സംഗീതം ഒരുക്കിയ സന്തോഷ് നാരായണനും പ്രശംസ അര്‍ഹിക്കുന്നുവെന്നാണ് ചിത്രത്തിന്‍റെ വിലയിരുത്തലുകളാണ് വരുന്നത്.

Hot Topics

Related Articles