പാലക്കാട് കണ്ണനൂരിൽ കല്ലട ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു; 28 കാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കണ്ണനൂരിൽ സ്വകാര്യ ദീർഘദൂര യാത്ര ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികൽ മംഗലംഡാം സ്വദേശി ശിവദാസൻ (28) ആണ് മരിച്ചത്. കുഴൽമന്ദം ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു കല്ലട ബസും യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. 

Advertisements

ബസ് തട്ടിയതിന് പിന്നാലെ യുവാവും ബൈക്കും ബസിൻ്റെ അടിയിൽപ്പെടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ യുവാവ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

Hot Topics

Related Articles