കൊല്ലത്ത് ലെയിസ് ചോദിച്ച് യുവാവിനെ മർദിച്ച സംഭവം ; ഒരാൾ അറസ്റ്റിൽ : യുവാവിനെ മർദിച്ചത് കോഴിയെ മോഷ്ടിച്ചതായി ആരോപിച്ചെന്ന് പൊലീസ്

കൊല്ലം :  ലെയ്സ് നല്‍കാത്തതിന് യുവാവിനെ മര്‍ദ്ദിച്ചുവെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലം വാളത്തുങ്കല്‍ സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.മൂന്ന് പേര്‍ ഒളിവിലാണ്.കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ലെയ്സ് ചോദിച്ചാണ് മര്‍ദ്ദനമെന്നായിരുന്നു ആക്രമണത്തിനിരയായ നീലകണ്ഠന്റെ മൊഴി. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

Advertisements

കൊല്ലം വാളത്തുങ്കല്‍ ഫിലിപ്പ് മുക്കില്‍ ഇന്നലെ വൈകുന്നേരത്താണ് സംഭവം. കൊല്ലം പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനും കുടുംബവും വാളത്തുങ്കലില്‍ വാടകക്ക് താമസിക്കാന്‍ ആരംഭിച്ചിട്ട് മൂന്നുമാസമായിട്ടേയുള്ളൂ. എട്ടോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് പരാതയില്‍ പറയുന്നത്. സംഭവത്തില്‍ ഇരവിപുരം പൊലീസാണ് കേസെടുത്തിരിക്കുന്നത്.

Hot Topics

Related Articles