കല്ലറ : പ്ലസ്ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലറയില്‍ തണ്ണിയത്ത് വിജയന്‍, സിന്ധു ദമ്ബതികളുടെ മകള്‍ അനന്യ (18) ആണ് മരിച്ചത്.ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
ഭരതന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് അനന്യ.
വീട്ടില്‍ പെണ്‍കുട്ടിയുടെ മുറിക്കുള്ളില്‍ നിന്നും അസാധാരണമായ ശബ്ദം കേട്ട് വീട്ടുകാര്‍ ആദ്യം വാതിലില്‍ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കടന്നപ്പോഴാണ് സീലിങ് ഫാനിന് അടുത്തുള്ള ഹുക്കില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ അനന്യയെ കണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉടന്‍ തന്നെ കെട്ടഴിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിനു മുന്‍പും അനന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ഇന്ന് അനന്യയുടെ മുറി പാങ്ങോട് പോലീസ് വിശദമായി പരിശോധിക്കും.