പെരുംതുരുത്ത് :കല്ലറ ഗ്രാമപഞ്ചായത്തിന്റയും ആയുഷ് ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ഔഷധകഞ്ഞി വിതരണം
പെരുംത്തുരുത്തിൽ പ്രവർത്തിക്കുന്ന കല്ലറ ഗ്രാമപഞ്ചായത്ത് ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ വച്ചു നടന്നു പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ ഉൽഘാടനം നിർവഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറും ആയ അമ്പിളി മനോജ്, ആയുർവേദ ഡോക്ടർ രാമകൃഷ്ണൻ,ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ജോയ് കോട്ടായിൽ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ജോസ്. മറ്റു പഞ്ചായത്ത് മെമ്പർമാർ, അംഗനവാടി ജീവനക്കാർ, എ ഡി എസ്, സി ഡി എസ് അംഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ തുടങ്ങിയവർ പങ്കെടുത്തു. ഗിരിജ, യമുന എം എസ്, ശ്രീദേവി, അമ്പിളി മനോജ് എന്നിവർ ചേർന്ന് ആയുർവേദ ഡോക്ടർ രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് ഔഷധ കഞ്ഞി നിർമ്മിച്ചത് നൂറിൽ അധികം ആളുകൾ പരിപാടിയിൽ പങ്കു ചേർന്നു.