കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവം നവംബര്‍ 16 മുതല്‍

കോന്നി: ചരിത്ര പ്രസിദ്ധവും പുരാതനവും 999 മലകള്‍ക്ക് മൂല സ്ഥകോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവം നവംബര്‍ 16 മുതല്‍ ാനവുമായ 2022 ജനുവരി 14 വരെ ആദി ദ്രാവിഡ നാഗ ഗോത്ര കാവ് ആചാര അനുഷ്ടാനത്തോടെ നടക്കും. എല്ലാ ദിവസവും വിശേഷാല്‍ 41 തൃപ്പടി പൂജയും, നടവിളക്ക്, മന വിളക്ക്, പടി വിളക്ക്, കളരി വിളക്ക് എന്നിവ തെളിയിക്കും. ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി പ്രത്യേക നിത്യ അന്നദാനം, ആനയൂട്ട്, മീനൂട്ട്, വാനര ഊട്ട്,പൊങ്കാല, മലയ്ക്ക് പടേനി, നാണയപ്പറ, മഞ്ഞള്‍പ്പറ, നെല്‍പ്പറ, അന്‍പൊലി, പുഷ്പാലങ്കാരം എന്നിവ സമര്‍പ്പിക്കും.

Advertisements

വൃശ്ചികം ഒന്നാം തീയതിരാവിലെ 5 മണിയ്ക്ക് മല ഉണര്‍ത്തല്‍, കാവ് ഉണര്‍ത്തല്‍,കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം കളരിയില്‍ കളരി വിളക്ക് തെളിയിച്ച് മലയ്ക്ക് കരിക്ക് പടേനി,ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജയ 8.30 ന് വാനര ഊട്ട്, മീനൂട്ട് ഉപ സ്വരൂപ ഊട്ട്,9 മണിയ്ക്ക് പ്രഭാത വന്ദനം പൂജ, തുടര്‍ന്ന് 999 മലക്കൊടി എഴുന്നള്ളിച്ച് ഇരുത്തും. എല്ലാ ദിവസവും മലക്കൊടി ദര്‍ശനം ഉണ്ടാകും. ഉച്ചയ്ക്ക് നിവേദ്യ പൂജയും വൈകിട്ട് 6 മണിയ്ക്ക് 41 തൃപ്പടി പൂജയും 6.30 ന് സന്ധ്യാ വന്ദനത്തോടെ ദീപാരാധനയും ദീപക്കാഴ്ചയും എന്നിവ നടക്കുമെന്ന് കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാര്‍ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.