കളമശ്ശേരി: കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 21-ാം വാർഡിൽ തണ്ണീർതട നിയമമനുസരിച്ച് സംരക്ഷിച്ചു പോരുന്ന പുന്നക്കാട്ടുമൂല ചിറമുഖത്ത് വലിയ കുളം മാലിന്യം നിറഞ്ഞ് ദുർഗന്ധo വമിക്കുന്നു പരിസരവാസികൾ ശുദ്ധജലത്തിനായി ആശ്രയിക്കുന്ന കുളമാണു , നല്ല വേന്നൽ ക്കാലത്തു പോലും സമീപവീടുകളിലെ കിണറുകളിലെ .ജലനിരപ്പ് താഴാതിരിക്കുന്നത് ഈ കുളത്തിൽ എപ്പോഴും വെള്ളം നിറഞ്ഞ് നിൽക്കുന്നതു കൊണ്ടാണ്. രാത്രിയുടെ മറവിൽ മായംകലർത്തി മീൻ പിടിക്കാൻ ശ്രമിച്ചതാകമെന്ന് നാട്ടുകാർ സംശയിക്കുന്നു. മീനുകൾ ചത്തു പൊങ്ങി കിടന്ന് ദുർഗന്ധം വമിക്കുന്നു. പകർച്ച വ്യാധി കൾ പടർന്നുപിടിച്ച് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകു മെന്ന് ജനങ്ങൾ ഭയക്കുന്നു.കുളത്തിൽ മാലിന്യപദാർത്ഥങ്ങൾ നിറഞ്ഞിരിക്കുന്നു. കുളം എത്രയും വേഗം നന്നാക്കി ഉപയോഗ യുക്തമാക്കണ മെന്ന് എൻ സി പി എസ്മണ്ഡലം പ്രസിഡൻ്റ് ജമാൽ മരയ്ക്കാർ ആവശ്യപ്പെട്ടു. കാടുപിടിച്ച്,അനാഥ മായി കിടക്കുന്ന കുളത്തിൻ്റെ പരിസരം നന്നാക്കുവാനും മലിന്യം വീഴാ തിരിക്കാൻ വല കെട്ടി ഈ ശുദ്ധജല സ്രോതസ് സംരക്ഷിക്കണ മെന്നും നാട്ടുകാർ അധികാരികളോട് ആവശ്യ പ്പെടുന്നു. വാർഡ് കൗൺസിലർ ചിഞ്ചു, പൊതു പ്രവർത്തകൻ മനാഫ് പുതുവായിൽ , അബൂബക്കർ ചിറ മുഖത്ത് എന്നിവർ കുളം സന്ദർശിച്ചു