കുറവിലങ്ങാട് : കാളികാവ്: കാളികാവ് ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് 5 ന് കൊടിയേറി 12 ന് ആറാട്ടോടുകൂടി സമാപിക്കും. എസ്എൻഡിപി യോഗം 6424 -നമ്പർ ഇലക്കാട് ശാഖയോഗത്തിന്റെ നേതൃത്വത്തിൽ ഉത്സവത്തിന്റെ അഞ്ചാം ദിവസമായ 9 ന് ഇലയ്ക്കാട് തട്ടാറുതറപ്പിൽ അശോക് കുമാറിന്റെ വസതിയിൽ നിന്നും കാവടി ഘോഷയാത്ര പുറപ്പെടും. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി കുമരകം എം എൻ ഗോപാലൻ, മേൽശാന്തി ടി കെ സന്ദീപ് എന്നിവർ മുഖ്യ കാർമികത്വം വഹിക്കും. 5 ന് രാവിലെ 9 ന് എസ്എൻഡിപി യോഗം 104- നമ്പർ കളത്തൂർ ശാഖയുടെ ആഭിമുഖ്യത്തിൽ കടപ്പൂര് മുണ്ടിത്തൊട്ടിയിൽ എം.ഡി. ശശിധരന്റെ വസതിയിൽ നിന്നും കുലവാഴ സമർപ്പണ ഘോഷയാത്ര നടക്കും. വൈകിട്ട് 5.30 ന് തോട്ടുവ അറക്കൽ വി എൻ പ്രഭാകരൻ കൊടിക്കൂറ സമർപ്പണം നടത്തും. 7. 30 നും 8 നും മദ്ധ്യേ കൊടിയേറ്റ്. 8 ന് ഓട്ടൻതുള്ളൽ. 6 ന് രാവിലെ 8.30 ന് ശ്രീഭൂതബലി, ശ്രീബലി, 9 ന് നവകം പഞ്ചഗവ്യം, 10 ന് കലശാഭിഷേകം, വൈകിട്ട് 6 ന് കാഴ്ചബലി, 7 ന് പ്രസാദവൂട്ട്, 7.30 ന് ഗാനമേള, 8 ന് വിളക്കിനെഴുന്നള്ളിപ്പ്. 7 ന് രാവിലെ 7 ന് പഞ്ചവിംശതി കലശപൂജ, 8.30 ന് ശ്രീഭൂതബലി ശ്രീബലി, 9.30 ന് കലശാഭിഷേകം, വൈകിട്ട് 6 ന് കാഴ്ചശ്രീബലി, വിളക്കിനെഴുന്നള്ളിപ്പ്, 7.30 ന് പഞ്ചാരിമേളം. 8 ന് രാവിലെ ശ്രീഭൂതബലി ശ്രീബലി, 9 ന് നവകം പഞ്ചഗവ്യം, 20 ന് കലശാഭിഷേകം, 12.30 ന് ഉത്സവബലി, ഉത്സവ ബലി ദർശനം പ്രസാദഊട്ട്, വൈകിട്ട് 7 ന് താലപ്പൊലി ഘോഷയാത്ര, 7.30 ന് പ്രസാദഊട്ട്, കലാവേദിയിൽ 7.30 ന് കലാസന്ധ്യ, 8 ന് വിളക്കിനെഴുന്നള്ളിപ്പ്. 9 ന് ഉച്ചകഴിഞ്ഞ് 3 ന് കാളികാവ് ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ദേവസ്വത്തിന്റെയും 6424 നമ്പർ ഇലക്കാട് ശാഖയുടെ നേതൃത്വത്തിൽ മടയകുന്നിൽ കാവടി ഘോഷയാത്ര പുറപ്പെടും.5.50 ന് കാവടി അഭിഷേകം, 6 ന് കാഴ്ച ശ്രീബലി, 7 ന് പ്രസാദവൂട്ട്. 10 ന് പതിവ് ക്ഷേത്ര ചടങ്ങുകൾ, വൈകിട്ട് 7. 30 ന് കലാവേദിയിൽ തിരുവാതിരകളിയും കൈകൊട്ടിക്കളിയും. 11 ന് പതിവ് ക്ഷേത്ര ചടങ്ങുകൾ, വൈകിട്ട് 7 ന് താലപ്പൊലി ഘോഷയാത്ര, 9 ന് കാളികാവ് ദേവി ക്ഷേത്രത്തിലേക്ക് പള്ളിവേട്ടയ്ക്ക് പുറപ്പാട്, പള്ളി നായാട്ട്. 12ന് വൈകിട്ട് 6 ന് യാത്രാബലി ആറാട്ടിനു പുറപ്പാട് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, മഹാകാണിക്ക, ആറാട്ടുസദ്യ.