വയനാട്: സ്കൂള്‍ ഗ്രൗണ്ടിൽ കാറുകളുമായി വിദ്യാര്‍ത്ഥികള്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ ലൈസൻസും വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കിയേക്കും. പൊലീസ് നടപടി ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകും. കൽപ്പറ്റ എൻഎസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് അപകടകരമായ രീതിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയത്. ഗ്രൗണ്ടിൽ ആളുകള്‍ നിൽക്കെയായിരുന്നു അഭ്യാസ പ്രകടനം.
കല്‍പ്പറ്റ എന്‍എസ്എസ് സ്കൂളില്‍ ഇന്നലെയായിരുന്നു സംഭവം. പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് പാര്‍ട്ടിക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ അഭ്യാസ പ്രകടനം നടത്തിയത്. കാറുകളും മറ്റു വാഹനങ്ങളുമായി ഗ്രൗണ്ടിൽ തലങ്ങും വെലങ്ങും വേഗതയിൽ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതിനിടെ ഗ്രൗണ്ടിലൂടെ പോകാൻ ശ്രമിച്ചവരടക്കം പരിഭ്രാന്തിയിലായി. ഗ്രൗണ്ടിലൂടെ കടന്നുപോകാൻ ശ്രമിച്ച അധ്യാപികയും കുട്ടിയും ഭാഗ്യകൊണ്ടാണ് രക്ഷപ്പെട്ടത്. കാറുകള്‍ പാഞ്ഞുവരുന്നത് കണ്ട അവര്‍ ഗ്രൗണ്ടിന് പുറത്തേക്ക് മാറി നിൽക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അധ്യാപകരുടെയും കുട്ടികളുടെയും സമീപത്തായിരുന്നു അപകടകരമായ രീതിയിലുള്ള അഭ്യാസപ്രകടനം നടത്തിയത്. അപകടകരമായ രീതിയിൽ ഓടിക്കുന്നതിനിടെ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. വാഹനങ്ങളുമായി വരരുതെന്ന സ്കൂളിന്റെ കർശന നിർദേശം ലംഘിച്ചായിരുന്നു കുട്ടികളുടെ നടപടി. സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ കൽപ്പറ്റ പൊലീസ് കേസെടുത്തു. നാല് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.