കല്‍പറ്റ: എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തില്‍ നടപടി തീരുമാനിക്കാന്‍, എസ്‌എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും. യോഗത്തില്‍ സംസ്ഥാന സെന്‍റര്‍ അംഗങ്ങള്‍ പങ്കെടുക്കും. നേരത്തെ അക്രമണത്തെ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി തള്ളി പറഞ്ഞിരുന്നു.
എം പിയുടെ ഓഫീസാക്രമിച്ച സംഭവത്തില്‍ നേതൃത്വത്തിനെതിരെ നടപടിയുണ്ടാകുമെന്നും സംസ്ഥാന -കേന്ദ്ര നേതൃത്വങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേട്ട ശേഷമാകും നടപടിയുണ്ടാകുകയെന്നാണ് വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസില്‍ നിലവിൽ അഞ്ച് എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 30 ആയി. നേരത്തേ കസ്റ്റഡിയിലായ 6 പേരെ റിമാന്‍ഡ് ചെയ്തു.