ഇലഞ്ഞി : കേരളത്തിന്റെ നവോത്ഥാനത്തിന് കത്തോലിക്കാ കോൺഗ്രസ് നൽകിയ സംഭാവനകൾ അതുല്യമാണെന്ന് ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ. കത്തോലിക്ക കോൺഗ്രസിന്റെ നൂറ്റി അഞ്ചാം ജന്മദിന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇലഞ്ഞി ഫൊറോന പള്ളിയിൽ നടന്ന സമ്മേളനം വെരി. റവ. ഫാ.ജോസഫ് ഇടത്തും പറമ്പിൽ ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ മാറ്റത്തിന്റെ കാറ്റ് വീശാൻ ഇടയാക്കിയ ഉത്തരവാദിത്വപ്രക്ഷോഭം, മലയാളി മെമ്മോറിയൽ , നിവർത്തന പ്രക്ഷോഭം എന്നിവയ്ക്ക് നേതൃത്വം കൊടുത്തത് കത്തോലിക്കാ കോൺഗ്രസ് ആണ് . കർഷക താല്പര്യങ്ങൾക്ക് വേണ്ടി എക്കാലവും നിലനിന്നിട്ടുള്ള കത്തോലിക്കാ കോൺഗ്രസ് കുടിയിറക്കിനെതിരെ നടത്തിയ പ്രക്ഷോഭങ്ങൾ എന്നും സ്മരിക്കപ്പെടും. സമീപകാലത്ത് ഗാഡ്ഗിൽ- കസ്തൂരിരംഗൻ റിപ്പോർട്ട്, ബഫർ സോൺ തുടങ്ങിയ വിഷയങ്ങളിൽ നടത്തിയ സമരം വിജയം കണ്ടത് അഭിമാനാർഹമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെയും ആഗോള കരാറുകൾക്കെതിരെയും കൂടുതൽ ശക്തമായ സമരപരിപാടികൾ നടത്തേണ്ട സമയമാണ് എന്നും യോഗം വിലയിരുത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കാർഷിക മേഖലയോടുള്ള കടുത്ത അവഗണിക്കെതിരെയും ക്രൈസ്തവ സന്യാസത്തെ അധിക്ഷേപിക്കുന്ന നാടകങ്ങൾക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉള്ള പ്രചാരണങ്ങൾക്കെതിരെയും സമ്മേളനം പ്രമേയം പാസാക്കി.
മയക്കു മരുന്നിനെതിരെയുള്ള പ്രചരണത്തിന്റെ ഭാഗമായിട്ടുള്ള പോസ്റ്റർ രചനാ മൽസരത്തിലെ വിജയി കൾക്കുള്ള സമ്മാനങ്ങളും , ലൈഫ് മെമ്പർഷിപ്പ് സർട്ടിഫിക്കേറ്റുകളും വിതരണം ചെയ്തു. രൂപതാ പ്രസിഡന്റ് ഇമ്മാനുവേൽ നിധീരി അദ്ധ്യഷത വഹിച്ച യോഗത്തിൽ റവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, രാജീവ് കൊച്ചുപറമ്പിൽ , ജോസ് വട്ടുകുളം, സാജു അലക്സ് , അഡ്വ. ജോൺസൺ വീട്ടിയാങ്കൽ ആൻസമ്മ സാബു , സാബു പൂണ്ടിക്കുളം, പയസ് കവളമാക്കൽ, ജോൺസൺ ചെറുവള്ളി, ബേബി ആലുങ്കൽ, ഫ്രാൻസീസ് കരിമ്പാനി, ജോസ് ജോസഫ് മലയിൽ, ജയിംസ് കുറ്റിക്കോട്ടയിൽ, ജോസഫ് നരിക്കുന്നേൽ, ബെന്നി കൊഴുപ്പംകുറ്റി, എഡ്വവിൻ പാമ്പാറ തുടങ്ങിയവർ സംസാരിച്ചു.