എറണാകുളം: ദിലീപിന്റെ അഭിഭാഷകന് ബി.രാമന്പിള്ളയെ മൊഴി രേഖപ്പെടുത്താന്‍ വിളിച്ചത് വിവരക്കേടാണെന്നും ഒരു അഭിഭാഷകന് കക്ഷിയുമായി നടത്തുന്ന സംഭാഷണം ഒരിക്കലും പുറത്തു പറയാന്‍ പാടില്ലെന്നു മാത്രമല്ല, എവിടെയും പറയേണ്ടതുമില്ലെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ.
അഭിഭാഷകന്റെ മൊഴിയെടുക്കാനാണെങ്കില്‍ കൊലക്കേസുകളിലൊക്കെ അഭിഭാഷകരെ വിളിച്ചു സാക്ഷിയാക്കിയാല്‍ മതിയാവും. ഇവിടെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചെയ്തത് ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റുന്നതല്ല. തെറ്റായ നടപടിക്രമമാണത്. ഈ കേസ് നശിപ്പിക്കാന്‍ വേണ്ടി ഉദ്യോഗസ്ഥര്‍ ചെയ്ത പണിയാണ്. തലയ്ക്ക് ഓളമുള്ളവരുടെ നിയമോപദേശമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ബി. രാമന്പിള്ളയെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചതില്‍ അഭിഭാഷകര്‍ക്കിടയില്‍നിന്നു കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പൊലീസ് നടപടി അഭിഭാഷകരുടെ തൊഴില്‍പരമായ സ്വാതന്ത്ര്യത്തിലുള്ള ഇടപെടലാണെന്നു വ്യാഖ്യാനിക്കാന്‍ ഇടയുണ്ടെന്ന് അഖിലേന്ത്യാ അഭിഭാഷക യൂണിയന് സംസ്ഥാന പ്രസിഡന്റ് സി.പി. പ്രമോദ് പ്രതികരിച്ചു.