മലയാള സാഹിത്യ ലോകത്തെ വലിയ വ്യക്തയാണ് അദ്ദേഹം, ‘കന്യാകുമാരി’ എന്ന സിനിമയില്‍ തുടങ്ങിയ സൗഹൃദം, എംടിയുടെ വിയോഗത്തില്‍ കുറിപ്പ് പങ്കുവച്ച്‌ കമല്‍ഹാസൻ

എംടി വാസുദേവൻ നായരുടെ വിയോഗത്തില്‍ കുറിപ്പ് പങ്കുവച്ച്‌ നടൻ കമല്‍ഹാസൻ. തന്നെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ‘കന്യാകുമാരി’ എന്ന സിനിമയില്‍ തുടങ്ങിയ സൗഹൃദം ഏറ്റവും ഒടുവില്‍ എംടിയുടെ കഥകളെ ആസ്പദമാക്കി പുറത്തിറങ്ങിയ ആന്തോളജി സിനിമ ‘മനോരഥങ്ങള്‍’ വരെ തുടർന്നുവെന്ന് കമല്‍ഹാസൻ കുറിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം. തമിഴിലാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.

Advertisements

‘ഒരു മികച്ച എഴുത്തുകാരനെയാണ് നഷ്ടമായത്. മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തയാണ് എംടി. മലയാള സിനിമാ ലോകത്തിന് എന്നെ പരിചയപ്പെടുത്തിയ ‘കന്യാകുമാരി’ എന്ന സിനിമയുടെ സൃഷ്ടാവ് എന്ന നിലയില്‍ അദ്ദേഹവുമായുള്ള എന്റെ സൗഹൃദം തുടങ്ങിയത്. അത് ഇപ്പോള്‍ അൻപത് വയസ് തികഞ്ഞിരിക്കുന്നു. ഏറ്റവും ഒടുവില്‍ ‘മനോരഥങ്ങള്‍’ വരെ ആ സൗഹൃദം തുടർന്നു. മലയാള സാഹിത്യ ലോകത്തിന് മികച്ച നോവലുകള്‍ സമ്മാനിച്ച അദ്ദേഹം മികച്ച തിരക്കഥാകൃത്ത് കൂടിയാണ്. പത്രപ്രവർത്തന മേഖലയില്‍ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ മരണം വേദനയുണ്ടാക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എഴുത്തില്‍ സാദ്ധ്യമായ എല്ലാ രൂപങ്ങള്‍ക്കും അതിന്റെതായ തനിമയോടെ പൂർണത നല്‍കിയ എഴുത്തുകാരന്റെ മനസ് വിരമിച്ചിരിക്കുന്നു. ഇത് വലിയ നഷ്ടമാണ്. തെന്നിന്ത്യൻ സാഹിത്യ വായനക്കാരെയും കാലാ ആരാധകരെയും ഇത് ദുരിതത്തിലാക്കും. ഈ മഹാനായ എഴുത്തുകാരന് എന്റെ ആദരാഞ്ജലികള്‍’,- കമലഹാസൻ കുറിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.