കണ്ണൂർ: കണ്ണൂർ എ.ഡി.എം. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച ആരോഗ്യവകുപ്പ് ജീവനക്കാരൻ പ്രശാന്തന് സസ്പെൻഷൻ. പെട്രോൾ പമ്ബിനായി അപേക്ഷ സമർപ്പിച്ചത് പ്രശാന്തനായിരുന്നു. പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരനായിരുന്ന പ്രശാന്തനെതിരേ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. ഗുരുതരമായ ചട്ടലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
ആരോഗ്യവകുപ്പ് സെക്രട്ടറി വിഷയത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടിൽ പ്രശാന്തനെതിരേ കൃത്യമായ കണ്ടെത്തലുകളുണ്ടായിരുന്നു. പ്രത്യക്ഷത്തിൽ തന്നെ ചട്ടലംഘനം കണ്ടെത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർക്കാർ ശമ്ബളം വാങ്ങുന്ന ഒരു ജീവനക്കാരൻ എങ്ങനെയാണ് പെട്രോൾ പമ്ബൊക്കെ തുടങ്ങാൻ അപേക്ഷയുമായി മുന്നോട്ട് പോകുന്നതെന്നായിരുന്നു പ്രധാന ചോദ്യം. അതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടിയുണ്ടായിരിക്കുന്നത്.
എ.ഡി.എമ്മിന്റെ ആത്മഹത്യയെത്തുടർന്നുണ്ടായ വിവാദത്തെത്തുടർന്ന് മാധ്യമങ്ങളിൽ പരസ്യപ്രതികരണവുമായി പ്രശാന്തൻ വന്നിരുന്നു. ശേഷം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് അവധിയിൽ പ്രവേശിക്കുകയായിരുന്നു. 10 ദിവസത്തെ അവധിയ്ക്കാണ് ആദ്യം അപേക്ഷിച്ചത്. പിന്നീട് അവധി നീട്ടി ചോദിക്കുകയും ചെയ്തു. എന്നാൽ പ്രശാന്തനെ സസ്പെൻഡ് ചെയ്യാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചത്. അതിന്റെ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഇനി പ്രശാന്തൻ സർക്കാർ ശമ്ബളം വാങ്ങില്ലെന്ന് ദിവസങ്ങൾക്ക് മുൻപ് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞിരുന്നു.