കാണക്കാരി ഗവ.വി.എച്ച്.എസ്.എസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് ; മന്ത്രി വി.എൻ വാസവൻ നിർവഹിക്കും

ഏറ്റുമാനൂർ: കാണക്കാരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൽ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് ഒക്ടോബർ 24 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. മോൻസ് ജോസഫ് എം.എൽ.എ യോഗത്തിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി സ്വാഗതം ആശംസിക്കും. കോട്ടയം ഡിഡിഇയും അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റുമായ എസ്.ശ്രീകുമാർ പദ്ധതി വിശദീകരണം നടത്തും. കില ചീഫ് മാനേജർ കെ.സി സുബ്രഹ്മണ്യൻ റിപ്പോർട്ട് അവതരിപ്പിക്കും. 1.3 കോടി രൂപ മുടക്കിയാണ് സ്‌കൂൾ കെട്ടിടം നിർമ്മിക്കുന്നത്.

Advertisements

Hot Topics

Related Articles