കോട്ടയം കാണക്കാരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ കാണക്കാരി സ്വദേശിക്ക് ദാരുണാന്ത്യം

കോട്ടയം : കോട്ടയം കാണക്കാരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ  കാണക്കാരി സ്വദേശിക്ക്‌ ദാരുണാന്ത്യം .  കാണക്കാരി പട്ടിത്താനം ആശുപത്രിപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന ഏലപ്പാറ സ്വദേശി പാറവിളയിൽ വീട്ടിൽ ജയപ്രസാദ് (50) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏകദേശം 12 മണിയോടുകൂടി കാണക്കാരി ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം നടന്നത്. കാണക്കാരിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ സൈഡിയിൽ നിർത്തിയ മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടയിൽ നിയന്ത്രണം വിട്ട് എതിരെ വന്ന ഫോർച്ചുണർ കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ തൽക്ഷണം മരിച്ചു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു കാണക്കാരിയിൽ കൺസ്ട്രക്ഷൻ വർക്ക് നടത്തുന്ന ആളാണ് മരിച്ച ജയപ്രസാദ്.നാട്ടുകാർ ചേർന്ന് ഉടൻ തന്നെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി.കോട്ടയത്ത്‌ നിന്നും വൈക്കം ഭാഗത്തേക്ക് ഷൂട്ടിംങ്ങനായി പോയ സംഘമായിരുന്നു ഫോർച്യൂണർ കാറിൽ ഉണ്ടായിരുന്നത്. കാറിന്റെ മുൻ ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുറവിലങ്ങാട് നിന്നും പോലീസ് എത്തി വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി.മേൽനടപടികൾ സ്വീകരിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.