കണക്കാരിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം ; അപകടത്തിൽ ഒരാൾക്ക് പരിക്ക് 

ഏറ്റുമാനൂർ : കാണക്കാരി ആശുപത്രി പടിക്ക് സമീപം  കാറുകൾ കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ  ഒരാൾക്ക് പരിക്കേറ്റു .ഇന്നലെ രാത്രി 9.30 തോടെ ഏറ്റുമാനൂർ എറണാകുളം റൂട്ടിൽ കാണക്കാരി ആശുപത്രിപ്പടിയിൽ കാനറാ ബാങ്കിന് സമീപം ആയിരുന്നു അപകടം. യാത്രയ്ക്കിടെ നിയന്ത്രണം വിട്ട കാറുകൾ നേർക്കുനേർക്ക് ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറുകളുടെ മുൻവശം തകർന്ന നിലയിലാണ്.ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും ഏറ്റുമാനൂർ പൊലീസും ചേർന്നാണ് പരുക്കേറ്റ ആളെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് അല്പനേരം എറണാകുളം ഏറ്റുമാനൂർ റൂട്ടിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു . തുടർന്ന് പൊലീസ് സ്ഥലത്തെത്തി റോഡിൽ നിന്ന് വാഹനങ്ങൾ മാറ്റിയതോടെയാണ് ഗതാഗതം സുഗമമായത്. ഏറ്റുമാനൂർ,കുറവലങ്ങാട്  പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള  ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

Advertisements

Hot Topics

Related Articles