കോട്ടയം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (കേരള)യുടെ പ്രഥമ ജനറൽ സെക്രട്ടറിയായിരുന്ന ടി.എസ്. മുരളിയുടെ നാമത്തിലുള്ള ഈ വർഷത്തെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട വൈക്കം വിശ്വന്റെ ജീവിതം ആസ്പദമാക്കി നിർമിച്ച ഡോക്കുമെന്ററി ‘കനലിൽ വിരിഞ്ഞ ചെന്താരകം’ പ്രകാശനം ചെയ്തു. പി കൃഷ്ണപിള്ള സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി. ആർ രഘുനാഥൻ ഡോക്കുമെന്ററി പ്രകാശന കർമ്മം നിർവ്വഹിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സഖറിയ,
സി.ഐ.ടി.യു ജില്ലാ സെക്രട്ടറി അഡ്വ.കെ അനിൽകുമാർ, കർഷക സംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ, ബി. ആനന്ദക്കുട്ടൻ, കെ.പി. ഷാ, ഏബ്രഹാം തോമസ് , ആർ.എ.എൻ റെഡ്യാർ, കെ.കെ. ബിനു, കെ.ഡി സുരേഷ് എന്നിവർ സംസാരിച്ചു.
ടി.എസ്. മുരളി പുരസ്‌കാരം
മെയ് 31 ശനിയാഴ്ച വൈകുനേരം 5 മണിക്ക് കേരള ബാങ്ക് കോട്ടയം റീജണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ബഹു. സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ വൈക്കം വിശ്വന് സമർപ്പിക്കും.
‘കനലിൽ വിരിഞ്ഞ ചെന്താരകം’ ഡോക്കുമെന്ററി പ്രകാശനം ചെയ്തു

Advertisements