കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി ഗാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് ഭൗതിക ദേഹം പൊതുദർശനത്തിന് എത്തിക്കുന്നതിനാൽ ശനി ഞായർ ദിവസങ്ങളിൽ കോട്ടയം വാഴൂരിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കാണും രാജേന്ദ്രന്റെ വീടിനും പരിസരപ്രദേശങ്ങളിലേക്കും വാഴൂർ പ്രസ്സിന് സമീപത്തു കൂടി മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. ഇതുവഴി കയറുന്ന വാഹനങ്ങൾ ചന്ത കവല വഴിയോ കാഞ്ഞിരംപാറ വഴിയോ പുറത്തേക്ക് പോകേണ്ടതാണ്. ചാമൻപതാൽ ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ പോലും വാഴൂർ പ്രസ്സിന് സമീപത്തുകൂടി വേണം പ്രവേശിക്കാനെന്ന് പള്ളിക്കത്തോട് പോലീസ് അറിയിച്ചു.
Advertisements