പത്തനംതിട്ട : സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ പത്തനംതിട്ട ജില്ലസമ്മേളനം. കാനം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അടിമയെ പോലെ പ്രവര്‍ത്തിക്കുകയാണ്. എല്‍ദോസ് എബ്രഹാമിനെ പൊലീസ് തല്ലിയപ്പോള്‍ കാനം ന്യായീകരിച്ചു. പ്രതിപക്ഷത്ത് വരുമ്പോഴും കാനം ഇങ്ങനെ ന്യായീകരിക്കുമോ എന്നും ജില്ലസമ്മേളനത്തിന്റെ പൊതുചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു.
Advertisements
‘അടൂരില്‍ ചിറ്റയം ഗോപകുമാറിനെ തോല്‍പ്പിക്കാന്‍ സി.പി.എമ്മിലെ ഒരു വിഭാഗം ശ്രമിച്ചു. പന്തളത്ത് ബി.ജെ.പി ജയിച്ചാലും സി.പി.ഐ സ്ഥാനാര്‍ഥികള്‍ ജയിക്കരുതെന്ന് സിപിഎം വിചാരിച്ചു എന്നിങ്ങനെ രൂക്ഷവിമര്‍ശനങ്ങളും ചര്‍ച്ചയില്‍ നേതാക്കള്‍ ഉയര്‍ത്തി.