കാനത്തിന് വിട നൽകി തലസ്ഥാനം : വിലാപയാത്ര കോട്ടയത്തേയ്ക്ക് പുറപ്പെട്ടു 

കോട്ടയം : അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തലസ്ഥാനം വിട നൽകി. മൃതദേഹം തലസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം ജന്മനാടായ കോട്ടയത്തേക്ക് കൊണ്ടുപോയി. പ്രത്യേകമായി തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസിലാണ് മൃതദേഹം ജന്മനാടായ കോട്ടയത്തേക്ക് കൊണ്ടുപോകുന്നത്.  മന്ത്രിമാരായ കെ രാജന്‍, ചിഞ്ചുറാണി, ജിആര്‍ അനില്‍, പി പ്രസാദ് എന്നിവരെ കൂടാതെ മുതിര്‍ന്ന നേതാക്കളും ബസില്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. 

Advertisements

സാമൂഹിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ ഉള്‍പ്പടെ ആയിരക്കണക്കിന് പേരാണ് പട്ടത്തെ പിഎസ് സ്മാരകത്തില്‍ തങ്ങളുടെ പ്രിയനേതാവ് കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗാവിന്ദന്‍, കെകെ ശൈലജ, പികെ ശ്രീമതി, എം വിജയകുമാര്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.