കോട്ടയം: കങ്ങഴ പത്തനാട് പടിഞ്ഞാറേമന ശ്രീമഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് നവരാത്രി സംഗീതോത്സവവും വിദ്യാപരാശക്തി പൂജയും പൂജവയ്പ്പും വിദ്യാംഭവും മഹാനവചണ്ഡികാ ഹോമവും ഒക്ടോബർ 15 മുതൽ 24 വരെ നടക്കും. പ്രശസ്ത അഗ്നിജ്യോതിഷ പണ്ഠിത ശ്രേഷ്ഠൻ മധുദേവാനന്ദ സ്വാമിയുടെ മുഖ്യകാർമ്മികത്വത്തിലും മ്റ്റ് താന്ത്രികആചാര്യന്മാരുടെ സഹ കാർമ്മികത്വത്തിലുമാണ് ചടങ്ങുകൾ നടക്കുക. ഒക്ടോബർ പതിനഞ്ചിന് രാവിലെ 09.15 ന് പാരായണ യജ്ഞ പണ്ഠിതൻ കെ.കെ പുരുഷോത്തമൻ കളിവിളക്ക് തെളിയിക്കും. രണ്ടു മുതൽ അ്ഞ്ച് വരെ ദേവീഭാഗവത പാരായണം നടക്കും. വൈകിട്ട് അഞ്ചു മുതൽ സംഗീതാരാധന.
ദുർഗാഷ്ടമി ദിവസമായ ഒക്ടോബർ 22 ന് വൈകിട്ട് അഞ്ചിന് ഭദ്രവിളക്കമ്മയുടെ മാന്ത്രിക ഗ്രന്ഥം അകത്തേയ്ക്ക് എഴുന്നെള്ളിക്കുകയും, പൂജ വയ്ക്കുകയും ചെയ്യും. അഞ്ചരയ്ക്ക് പൂജവയ്പ്പ്. ഒക്ടോബർ 23 ന് മഹാനവമി ദിവസത്തിൽ ആറു മുതൽ ഏഴു വരെ ആയുധപൂജയും, പുസ്തക പൂജയും തുടർന്ന് മഞ്ഞൾ നീരാട്ടും കുങ്കുമാഭിഷേകവും നടക്കും. വിജയദശമി ദിവസമായ 24 ന് ക്ഷേത്രത്തിൽ വിദ്യാരംഭം , മഹാ നവചണ്ഡിക ഹോമം, മന്ത്രദീക്ഷാദാനം, സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും. രാവിലെ എട്ടു മുതൽ മഹാനവചണ്ഡികാ ഹോമം നടക്കും. ഒൻപത് മുതൽ വിദ്യാരംഭം മന്ത്രദീക്ഷാദാനം താംബൂല സമർപ്പണം വിജയദശമി ആഘോഷം സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും. 9.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.