കോട്ടയം : അപകട വഴിയായി കഞ്ഞിക്കുഴി ദേവലോകം റോഡ്. ഏറ്റവും അവസാനത്തെ അപകടം മുട്ടമ്പലം മലങ്കര ക്വാർട്ടേഴ്സിന് മുൻവശം മെയിൻ റോഡിലേക്ക് ഇറങ്ങിയ ബൈക്കിനെ അതിവേഗം വന്ന ടൂവീലർ ഇടിച്ച് തെറിപ്പിച്ചു. ഇതിന് തൊട്ടുമുൻപ് ടാറിംഗിനോട് ചേർന്നുനിൽക്കുന്ന പോസ്റ്റിൽ ഇടിച്ചു കയറി ആട്ടോറിക്ഷ. റോഡ് ടാറിങ് കഴിഞ്ഞ് റോഡ് സൈഡ് മാർക്കിംഗ് ഇല്ലാത്തതും സ്ട്രീറ്റ് ലൈറ്റുകൾ ഒന്നും തെളിയാത്തതുമാണ് ഇത്തരത്തിൽ ദിനംപ്രതി അപകടങ്ങൾ തുടർക്കഥയാവുന്നത്. സന്ധ്യ കഴിഞ്ഞാൽ
റോഡ് സൈഡിൽ കൂടി ജീവൻ പണയം വച്ച് വേണം നടക്കാൻ. കളകടറടക്കമുള്ള ഉന്നതാധികാരികൾ താമസിക്കുന്ന വഴിയായിട്ടു കൂടി, പ്രദേശവാസികൾ നിരന്തരം പരാതിപ്പെട്ടിട്ടും ഇതിനൊരുപരിഹാരം കാണാതെ അധികാരികൾ കാഴ്ചക്കാരായിരിക്കുന്നു.