കനിവ് 108 മികച്ച സേവനത്തിനുള്ള അവാർഡ് വിതരണം ചെയ്തു

കോട്ടയം : കനിവ് 108 ആംബുലൻസിൽ മികച്ച സേവനത്തിനുള്ള അവാർഡ് സ്വാതന്ത്ര്യ ദിനത്തിൽ കോട്ടയം ജില്ലാ കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ കോട്ടയം ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഡോ.അജയ് മോഹൻ സാന്നിധ്യത്തിൽ ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ വിതരണം ചെയ്തു. മികച്ച എമർജൻസി മെഡിക്കൽ ടെക്നീഷ്യനായി കുറവിലങ്ങാട് താലൂക്ക് ആശുപത്രി 108 ആമ്പുലൻസ് നേഴ്സ് ബിജോ ജോസഫും . മികച്ച പൈലറ്റ് ആയി കോട്ടയം ജില്ലാ ആശുപത്രി 108 ആമ്പുലൻസ് ഡ്രൈവർ വി ഒ മണിക്കുട്ടനും അവാർഡുകൾ ഏറ്റുവാങ്ങി.

Advertisements

Hot Topics

Related Articles