തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് വീട്ടിനുള്ളിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. കാരിച്ചാറയിൽ സ്വദേശിനി കണ്ടൽ നിയാസ് മൻസിലിൽ വിജി എന്നു വിളിക്കുന്ന ഷാനുവാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ സ്കൂൾ വിട്ടെത്തിയ പെൺമക്കളാണ് 33കാരിയായ വിജിയെ ഹാളിൽ മരിച്ചുകിടന്ന നിലയിൽ കണ്ടെത്തിയത്.
കഴുത്തിൽ കയറിട്ട് കുരുക്കിയിരുന്നു. വിജി ധരിച്ചിരുന്ന സ്വർണ്ണ മാലയും കമ്മലും നഷ്ടപ്പെട്ടിരുന്നു. യുവതിയുടെ മൊബൈൽ ഫോണും നഷ്ടമായിട്ടുണ്ട്. പിന്നാലെയാണ് യുവതിക്കൊപ്പം താമസിച്ചിരുന്ന തിരുനെൽവേലി സ്വദേശി രങ്കനായി പൊലീസ് അന്വേഷണം തുടങ്ങിയത്. ആദ്യഭർത്താവ് മരിച്ചതിന് ശേഷം കഴിഞ്ഞ മൂന്ന് മാസമായി ഇയാൾ യുവതിക്കൊപ്പം വീട്ടിൽ താമസിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ എട്ടരയോടെ വിജിയുടെ മക്കൾ സ്കൂളിലേക്ക് പോകുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നു.വിജിയുടെ മരണത്തിന് ശേഷം ഇയാള പറ്റി ഒരു സൂചനയുമില്ല. ഇരുവരും ഒരേ ഹോട്ടലിലെ ജീവനക്കാരായിരുന്നു. ട്രെയിൽ മാർഗം ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്ലസ് വൺ, ആറാം ക്ലാസ് വിദ്യാർത്ഥിനികളാണ് വിജിയുടെ മക്കൾ. ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റി. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.