പാമ്പാടിയിൽ വിവിധ സംഭവങ്ങളിലായി രണ്ടു യുവാക്കളെ കഞ്ചാവുമായി പിടികൂടി; വടവാതൂർ കൊല്ലം സ്വദേശികളെ പിടികൂടിയത് പാമ്പാടി എക്‌സൈസ് സംഘം

പാമ്പാടി: പാമ്പാടിയിൽ വിവിധ സംഭവങ്ങളിലായി രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. വടവാതൂർ ശാന്തിഗ്രാം കോളനി മുഞ്ഞനാട്ട് പറമ്പിൽ വീട് അജോ മോൻ എം.പി (22), കൊല്ലം മയ്യനാട് വടക്കുംകര കിഴക്കഞ്ചേരികര ഓമനഭവൻ അനുരാഗ് എ (24) എന്നിവരെയാണ് പാമ്പാടി എക്‌സൈസ് റേഞ്ച് പാർട്ടി പിടികൂടിയത്.

Advertisements

ഇന്നു രാവിലെ കൂരോപ്പട ഭാഗത്തു നിന്നാണ് അജോമോനെ എക്‌സൈസ് സംഘം പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കൂരോപ്പട തോട്ടുങ്കൽ ഭാഗത്തു നടത്തിയ പരിശോധനയിലാണ് ഇയാളുടെ കയ്യിൽ നിന്നും 50 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. മണർകാട് പാമ്പാടി കൂരോപ്പട ഭാഗത്ത് ഇയാൾ വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തുന്നതായി വിവരമുണ്ട്. ഇതേ തുടർന്ന് ദിവസങ്ങളോളമായി ഇയാൾ എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. സ്‌കുൾ കോളേജ് വിദ്യാർത്ഥികൾക്ക് പ്രദേശത്ത് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഇയാളെ പിടികൂടിയത്.പാമ്പാടി മുനിസിപ്പൽ മൈതാനത്തിന്റെ ഭാഗത്തു നിന്നുമാണ് അനുരാഗിനെ എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്നും 10 ഗ്രാം കഞ്ചാവും എക്‌സൈസ് സംഘം പിടികൂടിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എക്‌സൈസ് ഇൻസ്‌പെക്ടർ പി.ജെ ടോംസി, അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ബിനോയ് കെ.മാത്യു , അജിത്കുമാർ കെ.എൻ, പ്രിവന്റീവ് ഓഫിസർമാരായ ശ്രീകാന്ത് പി, അനിൽവേലായുധൻ, പ്രിവന്റീവ് ഓഫിസർ ഗ്രേഡുമാരായ അഭിലാഷ് സി.എ, അഖിൽ പവിത്രൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ സാജിദ് പി.എ, ഷെബിൻ ടി.മാർക്കോസ്, നിബിൻ നെൽസൺ , വനിതാ സിവിൽ എക്സൈസ് ഓഫിസർ പി എസ് അഞ്ജു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Hot Topics

Related Articles