കാഞ്ഞിരക്കാട്ട് ശേഖരന് വീരശ്യംഖല പട്ടം നൽകി ആദരിച്ചു : ആദരിച്ചത് മള്ളിയൂർ ദേവസ്വം 

മള്ളിയൂർ : കാൽ നൂറ്റാണ്ടിലധികമായി മള്ളിയൂർ മഹാഗണപതിയുടെ തൃപ്പാദസേവ ചെയ്യുന്ന ഗജരത്നം കാഞ്ഞിരക്കാട്ട് ശേഖരന് വിനായക ചതുർത്ഥി ഉൽസവം ത്തിന്റെ ഭാഗമായി മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ‘വീരശൃംഖല’ നൽകി ആദരിച്ചത്. അക്ഷരനഗരിയിലെ താരത്തിളക്കമാര്‍ന്ന ഗജരാജപ്രജാപതിയും നാടനാനകളുടെ തനതുമേല്‍ക്കോയ്മകളായ അംഗപോംഗലക്ഷണത്തികവുകളും ആണത്തത്തിന് മകുടം ചാര്‍ത്തുന്ന അത്യാവശ്യം തനിയ്ക്കുതാന്‍ പോരിമയും ഒത്തുചേര്‍ന്നാല്‍ അത് കാഞ്ഞിരക്കാട്ട് ശേഖരന്‍ എന്നാണ് വയ്പ്

Advertisements

എണ്ണം പറഞ്ഞ ആനപ്പിറപ്പുകള്‍ ആരും കൊതിക്കുന്ന ഗജസുന്ദരന്മാര്‍, അവര്‍ സ്വന്തം കാലില്‍ നിന്നു കൊണ്ട് തന്നെ താരപരിവേഷം നേടിയെടുക്കുന്ന നാട്ടില്‍, പ്രശസ്തനായ ഉടമയുടെ പ്രിയങ്കരനായ ആനയെന്ന നിലയിലും കാഞ്ഞിരക്കാട്ട് ശേഖരന്‍ കേരളത്തിലെ ആയിരത്തോളം വരുന്ന നാടനാനകള്‍ക്കിടയിലെ മുന്നണിപ്പോരാളിയായി മാറുന്നു. പ്രശസ്ത ചലച്ചിത്ര നടന്‍ ബാബുനമ്പൂതിരിയുടെ സ്വന്തം മാണ് കുറവിലങ്ങാട് മണ്ണയ്ക്കനാട് കാഞ്ഞിരക്കാട്ട് മനക്കാരുടെ അഭിമാനവും മായ ശേഖരൻ .ഒമ്പതേ മുക്കാല്‍ അടിക്ക് മേലെ ഉയരം, നിലം തൊടുന്ന തുമ്പിക്കെ, മോശമല്ലാത്ത ചെവികള്‍, മികച്ച വായൂകുംഭവും തലക്കുന്നിയും, ഇങ്ങനെ പോകുന്നു ശേഖരന്റെ വർണ്ണനകൾ .

Hot Topics

Related Articles