ഒടുവിൽ ഏഴു മണിക്കൂർ നീണ്ട ദൗത്യം വിജയം;  രണ്ടാഴ്ചയായി കഞ്ചിക്കോട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തി

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ ഒടുവിൽ കാട് കയറ്റി. ഏഴര മണിക്കൂർ‌ നീണ്ട ദൗത്യത്തിനൊടുവിലാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ ആനയെ കാട്ടിലേക്ക് തുരത്തിയത്. ജനവാസ മേഖലയിൽ നിലയുറപ്പിച്ച കാട്ടാനയെ തുരത്താനുള്ള നടപടികൾ ഇന്ന് രാവിലെ മുതൽ ആരംഭിച്ചിരുന്നു.

Advertisements

ധോണിയിലെ അഗസ്റ്റിനെന്ന കുങ്കിയാനയെ ഉപയോഗിച്ചാണ് കാട്ടാനയെ തുരത്തിയത്. വാളയാർ റേഞ്ചിന്റെ നേതൃത്വത്തിൽ രാവിലെ ഏഴ് മണിയോടെയാണ് ദൗത്യം തുടങ്ങി. രണ്ടാഴ്ചയിലേറെയായി പ്രദേശത്ത് നിലയുറപ്പിച്ച ആന പ്രദേശത്ത് വലിയ നാശ നഷ്ടമുണ്ടാക്കിയിരുന്നു. സ്കൂൾ തുറക്കുന്നതിന് മുമ്പ് ശാശ്വത പരിഹാരം വേണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ദൗത്യത്തിന്റെ ചെലവ് പുതുശ്ശേരി പഞ്ചായത്താണ് വഹിച്ചത്. 

Hot Topics

Related Articles