കോട്ടയം: കഞ്ഞിക്കുഴിയിലെ സ്‌കൈലൈൻ ഫ്‌ളാറ്റിൽ നിന്നും വീണ് മരിച്ച പെൺകുട്ടി ജീവനൊടുക്കിയതെന്ന് സൂചന. മാതാവ് വഴക്ക് പറഞ്ഞതിനെ തുടർന്നാണ് പെൺകുട്ടി ചാടി മരിച്ചതെന്നാണ് കോട്ടയം ഈസ്റ്റ് പൊലീസ് നൽകുന്ന സൂചന. കളത്തിപ്പടി പള്ളിക്കുടം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവലോകം മുട്ടമ്പലം സ്കൈ ലൈൻ എക്സോർട്ടിക്കയിൽ 12 ബി വണ്ണിൽ ഡെന്നി കുര്യന്റെ മകൾ റയാൻ സൂസൻ മേരി (15) യാണ് ശനിയാഴ്ച രാത്രി പത്തുമണിയോടെ സ്കൈ ലൈൻ ഫ്ലാറ്റിൽ നിന്നും ചാടി മരിച്ചത്.
കഞ്ഞിക്കുഴി സ്‌കൈലൈൻ എക്‌സോർട്ടിക്കാ ഫ്‌ളാറ്റിലെ താമസക്കാരിയായ പതിനഞ്ചുകാരി റയാനാണ് വീണ് മരിച്ചത്. ഫ്‌ളാറ്റിന്റെ പതിമൂന്നാം നിലയിൽ നിന്നും താഴെ വീണാണ് റിയയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. കളക്ടറുടെ ഔദ്യോഗിക വസതിയ്ക്കു സമീപത്തായാണ് സ്‌കൈലൈൻ എക്‌സോർട്ടിക്കാ ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത്. ഈ ഫ്‌ളാറ്റിൽ നിന്നും ശനിയാഴ്ച രാത്രി പത്തു മണിയോടെ പെൺകുട്ടി താഴെ വീണതായി വാർത്ത പ്രചരിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സെക്യൂരിറ്റി ജീവനക്കാർ അടക്കമുള്ളവർ സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് പെൺകുട്ടി വീണ് കിടക്കുന്നതായി കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടിയെയുമായി ഉടൻ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രാഥമിക പരിശോധന നടത്തി ചികിത്സ അടക്കം നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. പോലീസ് പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊഴി എടുത്തതോടെ ആണ് കുട്ടി ഫ്ലാറ്റിൽ നിന്നും ചാടിയതാണെന്ന് സൂചന ലഭിച്ചത്. പെൺകുട്ടിയുടെ അമ്മ കുട്ടിയെ വഴക്കു പറഞ്ഞിരുന്നു. ഇതിൻറെ മനോവിഷമത്തിൽ ആണ് കുട്ടി ഫ്ലാറ്റിൽ നിന്നും ചാടിയത് എന്നാണ് ലഭിക്കുന്ന സൂചന.
തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.