കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ശ്രദ്ധ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വഴിതെറ്റിക്കാൻ സോഷ്യൽ മീഡിയ പ്രചാരണവുമായി ഒരു വിഭാഗം. ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാധീനിക്കുന്നതിനായി വ്യാജ പ്രചാരണം സോഷ്യൽ മീഡിയയിൽ നടക്കുന്നതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. ശ്രദ്ധ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ആത്മഹത്യ ചെയ്തതെന്ന് നിരന്തരം വീഡിയോ ചെയ്യുന്ന പെരുവന്താനം സ്വദേശിയായ പെൺകുട്ടിയുടെ ആരോപണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
ശ്രദ്ധയുടെ ആത്മഹത്യയിൽ കൂട്ടുകാരിയെ കൊണ്ട് വ്യാജപ്രസ്താവന ചെയ്യിച്ച എസ് എം വൈ എം ഭാരവാഹികൾക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യം ശക്തമാകുന്നു. കാഞ്ഞിരപ്പള്ളിയിൽ ഒരു യുവജന സംഘടന നടത്തിയ സമരത്തിൽ അങ്ങേയറ്റം പ്രകോപനപരമായി സംസാരിച്ച പെരുവന്താനം സ്വദേശിനിയുടെ പ്രസംഗം കേട്ടുനിന്ന് ആസ്വദിക്കുക മാത്രമാണ് കാഞ്ഞിരപ്പള്ളി പോലീസ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ പെൺകുട്ടി ഇൻസ്റ്റാഗ്രാമിൽ ചെയ്തിരിക്കുന്ന വീഡിയോയിൽ ശ്രദ്ധ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ആത്മഹത്യ ചെയ്തുവെന്ന് സ്ഥാപിച്ചെടുക്കുവാൻ നിരന്തര ശ്രമമാണ് നടത്തുന്നത് ഇത് ക്രൈംബ്രാഞ്ച് അന്വേഷണത്തെ വഴിതെറ്റിക്കുവാനാണെന്നാണ്.ഇന്ന് നടന്ന സമരത്തിൽ പങ്കെടുത്തവരും ചൂണ്ടികാട്ടിയത്. കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിച്ച സമരത്തിൽ കോളേജ് അധികൃതരെ വെള്ളപൂശുവാൻ വേണ്ടി ശ്രദ്ധയുടെ കൂട്ടുകാരിയെ കൊണ്ട് ചില മത ചാനലുകൾക്ക് വിവരണഴും നൽകിയിരുന്നു.
ശ്രദ്ധ ലാബിൽ ഇരുന്ന് വീഡിയോ കണ്ടത് മൂന്നുതവണ പിടികൂടിയെന്നും തുടർന്നാണ് ഫോൺ വാങ്ങിവെച്ചതെന്നുമാണ് വീഡിയോയിൽ പറയുന്നത്.എന്നാൽ ഇതേ പെൺകുട്ടി തന്നെ കൂട്ടുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ..വീട്ടിലിരുന്ന തന്നെ സംഘടനാ ഭാരവാഹികൾ നിർബന്ധിപ്പിച്ച് സമരത്തിൽ പങ്കെടുപ്പിക്കുകയും അനുകൂലമായി പറയിപ്പിക്കുകയുമായിരുന്നുവെന്നാണ് പറയുന്നത്. ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.