കാഞ്ഞിരപ്പള്ളിയിൽ ഇ.കെ നായനാർ ദിനാചരണം നടത്തി

കാഞ്ഞിരപ്പള്ളി: മുൻ മുഖ്യമന്ത്രിയും സി പി എം നേതാവുമായിരുന്ന ഇ കെ നായനാർദിനം ആചരിച്ചു. കാത്തിരപ്പള്ളി ഏരിയായിലെ വിവിധ കേന് രങ്ങളിൽ പതാക ഉയർത്തലും അനുസ്മരണ യോഗങ്ങളും നടന്നു. സി പി എം ഓഫിസുകൾക്ക്് മുന്നിൽ നായനാരുടെ ചിത്രങ്ങൾ അലങ്കരിച്ചു വെച്ചു.

Advertisements

മുണ്ടക്കയം നായനാർ ഭവനു മുന്നിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് പതാക ഉയർത്തി. കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം സി വി അനിൽകുമാർ സംസാരിച്ചു. ഏരിയായിലെ വിവിധ കേന്ദങ്ങളിൽ ജില്ലാ കമ്മിറ്റിയംഗങ്ങളായ തങ്കമ്മ ജോർജുകുട്ടി, കെ.രാജേഷ്, ഷമീം അഹമ്മദ്, മുതിർന്ന നേതാക്കളായ പി എൻ പ്രഭാകരൻ, വി പി ഇസ് മായിൽ, വി പി ഇബ്രാഹിം എന്നിവർ പതാക ഉയർത്തി

Hot Topics

Related Articles