കാഞ്ഞിരപ്പള്ളി : രണ്ടു ദിനങ്ങളിലായി നടക്കുന്ന ദേശീയ പണിമുടക്ക് കാഞ്ഞിരപ്പള്ളിയിൽ പൂർണ്ണം. 23 സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന കാത്തിരപ്പള്ളി മിനി സിവിൽ സ്റ്റേഷനും വിവിധ വില്ലേജ് – പഞ്ചായത്ത് ഓഫീസുകളും ശുന്യമായി .കെ എസ് ആർ ടി സി – സ്വകാര്യ ബസ്സുകൾ, ടാക്സി, സ്വകാര്യ വാഹനങ്ങൾ എന്നിവ നിരത്തിൽ നിന്നും വിട്ടുനിന്നു.പണിമുടക്കിയ തൊഴിലാളികൾ പ്രകടനം നടത്തിയ ശേഷം കാഞ്ഞിരപ്പള്ളി പേടക്ക വലയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ധർണ്ണ നടത്തി.സിഐടിയു ജില്ലാ ട്രഷറർ വി പി ഇബ്രാഹീം ധർണ്ണ ഉൽഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തി.സി ജോപ്പാത്തോട്ടം അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട് വി പി ഇസ്മായിൽ കെ രാജേഷ് ക്ഷമീം അഹമ്മദ്, ‘, പി കെ നസീർ, കെ എൻ ദാമോദരൻ, അഡ്വ.എം എ റിബിൻ ഷാ, വി എൻ രാജേഷ്, ടി കെ ജയൻ, അജി കാലായിൽ ,ഗോപീകൃഷ്ണണൻ അഡ്വ. .പി ജീ രാജ്, ഫസിലി പച്ചവെട്ടി, കെ എം സലീം, അഡ്വ.എംഎ ഷാജി, സുനിൽ സീ ബ്ലു,, ജോളി മടുക്കക്കുഴി, പി എ സാലു ,പി എ താഹാ, പി എം ഇബ്രാഹീം, രാജു വട്ടപ്പാറ, കെ പി മായാമോൾ എന്നിവർ സംസാരിച്ചു.ചൊവ്വാഴ്ചയും തുടരും.വിവിധ കലാപരിപാടികളും അരങ്ങേറി. തൊഴിൽ രംഗത്ത് സംസ്ഥാന സർക്കാരിൻ്റെ ശ്രേഷ്ഠ പുരസ്ക്കാരം ലഭിച്ച പി എം നവാസ്, പത്രപ്രവർത്തന രംഗത്ത് 42 വർഷം പൂർത്തീകരിച്ച ഇക്ബാൽ ഇല്ലത്തുപറമ്പിലിനേയും യോഗത്തിൽ വെച്ച് മുൻ നിയമസഭാംഗം കൂടിയായ കെ ജെ തോമസ് ആദരിച്ചു.