ആലപ്പുഴ: ബെംഗളൂരുവിലെ വർണപ്പകിട്ടിൽ നിന്നകന്ന്, പിറന്നാൾ ആഘോഷിക്കാൻ കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ കുട്ടനാട്ടിൽ. ഭാര്യ ഗീതയും മക്കൾ നിവേദിതയും നിരുപമയും ഏതാനും സുഹൃത്തുക്കളും ഒപ്പമുണ്ട്. 3 ദിവസം ഹൗസ് ബോട്ടുകളിലെ ആഘോഷത്തിനു ശേഷം 20 അംഗ സംഘം ഇന്നു മടങ്ങും. 12ന് ആയിരുന്നു പിറന്നാൾ. “എല്ലാ വർഷവും ബെംഗളൂ രുവിലെ വീട്ടിൽ പിറന്നാൾ തലേന്ന് അർധരാത്രി മുതൽ ആരാധകർ എത്തും. കേക്ക് മുറിക്കലും മാലയണിയിക്കലുമായി പിറന്നാളിന് ഉച്ചവരെ തിരക്കാണ്. ഇത്തവണ ബഹളങ്ങളിൽ നിന്നെല്ലാമകന്ന് ആഘോഷിക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം മനസ്സിലെത്തിയതു കേരളവും ഇവിടത്തെ ഹൗസ് ബോട്ടുകളുമാണ്”- ശിവരാജ് കുമാർ പറഞ്ഞു.
Advertisements