ചെരിയുന്നത് ഒരാഴ്ചക്കുള്ളിൽ രണ്ടാമത്തെ കാട്ടാന
കണ്ണൂർ: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഒരാഴ്ചക്കിടയിൽ രണ്ടാമത്തെ ആനയെയാണ് ഫാമിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫാം പുനരധിവാസ മേഖലയായ പതിമൂന്നാം ബ്ലോക്കിലെ കല്യാണിയുടെ പറമ്പിൽ വീട്ടുമുറ്റത്തോട് ചേർന്നാണ് കൊമ്പനാനയെ കാണപ്പെട്ടത് ഏഴു വയസ്സോളം പ്രായമുള്ള ആനയാണ് ചെരിഞ്ഞത്.
രാവിലെ ഏഴുമണിയോടെ വീട്ടിന് പുറത്തിറങ്ങിയ കല്ല്യാണിയുടെ മകന്റെ ഭാര്യ ഷൈല യാണ് ആദ്യം ആനയെക്കാണുന്നത്. രാത്രി ഏറെ വൈകിയാണ് കിടന്നതെങ്കിലും പുറത്ത് ബഹളമൊന്നും കേട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. സമീപത്തുതന്നെയുള്ള മറ്റൊരു പറമ്പിലെ കായ്‌ഫലമുള്ള തെങ്ങും കുത്തി മറിച്ചിട്ട നിലയിലാണ്. ചെരിഞ്ഞ ആനയുടെ കൂടെ മറ്റു രണ്ടു ആനകൾ കൂടി ഉണ്ടായിരുന്നതായും ഇവ തൊട്ടടുത്ത കാടുപിടിച്ചു കിടക്കുന്ന പ്രദേശത്ത് നിലയുറപ്പിച്ചതായും സമീപ വാസികൾ പറഞ്ഞു.
ആന ചെരിഞ്ഞുകിടക്കുന്ന പറമ്പിലൂടെ ഗാർഹികാവശ്യങ്ങൾക്കുള്ള വൈദ്യുതി ലൈൻ കടന്നു പോകുന്നുണ്ട്. ഇതിൽ നിന്നും ഷോക്കേറ്റാണോ ആന ച
ചെരിഞ്ഞതെന്ന നിഗമനമുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. വനം വകുപ്പധികൃതരും ആറളം പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആറളം ഫാമിലെ മൂന്നാം ബ്ലോക്കിൽ കൃഷിയിടത്തിൽ ഏഴു വയസ്സോളം പ്രായമുള്ള കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തുന്നത്. കഴിഞ്ഞ രണ്ടുവര്ഷത്തിനിടയിൽ ആറളംഫാമിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തുന്ന നാലാമത്തെ കാട്ടാനയാണ് ഇത്.