കണ്ണൂർ: തലശേരി ന്യൂമാഹി പുന്നോലിൽ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഏഴു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ നേരിട്ട് ഉൾപ്പെട്ടവരെന്നു സംശയിക്കുന്ന ഏഴു പേരെയാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇലങ്കോയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തത്. ഇതിനിടെ സംഭവം അന്വേഷിക്കുന്നതിനു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും അദ്ദേഹം ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെയാണ് കണ്ണൂരിൽ സി.പി.എം പ്രവർത്തകനായ ഹരിദാസിനെ ഒരു സംഘം പ്രവർത്തകർ വീട് വളഞ്ഞ് വീട്ടുമുറ്റത്തിട്ട് വെട്ടി വീഴ്ത്തുകയായിരുന്നു. ശരീരത്തിൽ പലയിടത്തായി ഇരുപതോളം വെട്ടുകൾ ഹരിദാസിന് ഏറ്റിട്ടുണ്ട്. ക്രൂരമായി വെട്ടേറ്റാണ് ഹരിദാസ് മരിച്ചതെന്നാണ് ഇതിൽ നിന്നും വ്യക്തമാക്കുന്നത്. സംഭവത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്നു പറയാറിയിട്ടില്ലെന്ന നിലപാടാണ് ഇപ്പോൾ പൊലീസ് സ്വീകരിച്ചിരിക്കുന്നത്. വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി ആറു ടീമുകളെയാണ് നിയോഗിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക ദിനത്തിലാണ് കണ്ണൂരിൽ ആക്രമണമുണ്ടായത്. തലശേരി മത്സ്യതൊഴിലാളിയായ ഹരിദാസിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജോലിയ്ക്കു ശേഷം വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെ അക്രമി സംഘം പിൻതുടർന്ന് എത്തി വെട്ടുകയായിരുന്നു. ജോലിയ്ക്കു ശേഷം വീട്ടിലെത്തി ഭാര്യയെ കണ്ട ശേഷം പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ അക്രമി സംഘം വീട്ടുമുറ്റത്തിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
രണ്ടു ബൈക്കുകളിൽ എത്തിയ അക്രമി സംഘം വീടിന്റെ പിന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. ശരീരത്തിൽ പലയിടത്തും വെട്ടേറ്റിട്ടുണ്ട്. കാൽ വെട്ടിമാറ്റി ദൂരേയ്ക്കു വലിച്ചെറിയുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. ആക്രമണം നടക്കുമ്പോൾ വീട്ടിൽ അമ്മയും, ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ കൺമുന്നിലിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത്. തടയാൻ എത്തിയ ഹരിദാസിന്റെ സഹോദരനും വെട്ടേറ്റിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തവരെല്ലാം സജീവ ബി.ജെ.പി പ്രവർത്തകരാണ്. ആക്രമണത്തിനു മുൻപ് ബി.ജെ.പി പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ വധ ഭീഷണി മുഴക്കിയിരുന്നു. കൊല്ലപ്പെട്ട ഹരിദാസിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തെ തുടർന്നു ജില്ലയിൽ സി.പി.എം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കൊല്ലപ്പെട്ട ഹരിദാസിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം പാർട്ടി നേതാക്കളും പ്രവർത്തകരും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് വിലാപ യാത്രയായി മൃതദേഹം തലശേരിയിലേയ്ക്കു കൊണ്ടു പോകുകയാണ്. തല ശേരിയിലെ പാർട്ടി ഏരിയ കമ്മിറ്റി ഓഫിസിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. വിലാപയാത്ര കടന്നു പോകുന്ന വഴിയിൽ 14 സ്ഥലത്താണ് പാർട്ടി പ്രവർത്തകർ ഹരിദാസിന്റെ മൃതദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നത്.. സംഭവത്തിൽ പൊലീസ് സംഘം വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.