ന്യൂഡൽഹി : രാജ്യത്ത് 18 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്ട്സാപ്പ്. മാര്‍ച്ച് 1 നും മാര്‍ച്ച് 31 നും ഇടയിലുള്ള സമയത്തെ കണക്കുകളാണിത്. ഐടി റൂള്‍സ് 2021 അനുസരിച്ച്, 2022 മാര്‍ച്ച് മാസത്തെ റിപ്പോര്‍ട്ട് ഞങ്ങള്‍ പ്രസിദ്ധീകരിച്ചു. ഈ ഉപയോക്തൃ-സുരക്ഷാ റിപ്പോര്‍ട്ടില്‍ ഞങ്ങള്‍ക്ക് ലഭിച്ച പരാതികളുടെയും അതിന്മേല്‍ സ്വീകരിച്ച അനുബന്ധ നടപടികളുടെയും വിശദാംശങ്ങളും വാട്ട്സാപ്പിന്റെ പ്രതിരോധ നടപടികളും അടങ്ങിയിരിക്കുന്നു. മാര്‍ച്ച് മാസത്തില്‍ വാട്ട്‌സാപ്പ് 1.8 ദശലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചു’ – കമ്ബനി വക്താവ് പറഞ്ഞു.
വ്യാജ വിവരങ്ങള്‍ കൈമാറല്‍, മറ്റ് ഉപയോക്താക്കളെ കബളിപ്പിക്കല്‍ തുടങ്ങിയവയാണ് അക്കൗണ്ടുകള്‍ നിരോധിച്ചതിനുപിന്നിലെ കാരണമായി കമ്ബനി ചൂണ്ടിക്കാണിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെസേജിംഗ് പ്ലാറ്റ്‌ഫോമില്‍ തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് തടയാനായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാട്ട്സാപ്പ് നടപടികള്‍ കെെക്കൊള്ളുന്നുണ്ട്. ഈയടുത്തായി ഫോര്‍വേഡിംഗ് സന്ദേശങ്ങള്‍ അയക്കുന്നത് ഇവര്‍ പരിമിതപ്പെടുത്തുകയും ചെയ്‌തിരുന്നു.