കണ്ണൂര്‍: തലശ്ശേരിയില്‍ കല്‍ത്തൂണ്‍ ഇളകി വീണ് പതിനാലുകാരൻ മരിച്ചു. പാറല്‍ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായ നിലയില്‍ പരുക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധ്യാപകരായ മഹേഷിന്‍റെയും സുനിലയുടെയും മകനാണ് ശ്രീനികേത്.
Advertisements