കണ്ണൂർ ഗൈനക്കോളജി സൊസൈറ്റിക്ക് ദേശീയ പുരസ്കാരം 

ഗൈനക്കോളജിസ്റ്റുകളുടെ ദേശീയ സംഘടനയായ ഫോഗ്സി ഏർപ്പെടുത്തിയ ഈ വർഷത്തെ 

Advertisements

ഡോ. സാധന ദേശായ് പുരസ്‌ക്കാരമാണ് കണ്ണൂർ ഗൈനക്കോളജി സൊസൈറ്റിക്ക് ലഭിച്ചത്. സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന രോഗാവസ്ഥകൾ , ആരോഗ്യകരമായ ജീവിതരീതി, 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനസംഖ്യാ നിയന്ത്രണത്തിനുള്ള കുടുംബാസൂത്രണ മാർഗങ്ങൾ, അവയുടെ ശെരിയായ  ഉപയോഗം എന്നിവയെക്കുറിച്ചെല്ലാമുള്ള വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങൾക്കാണ് ഈ അംഗീകാരം ലഭിച്ചത്.

കൊൽക്കത്തയിൽ വെച്ച് നടന്ന ഗൈനക്കോളജിസ്റ്റുകളുടെ ദേശീയ സമ്മേളനത്തിൽ വെച്ച് ഫോഗ്സി പ്രസിഡന്റ്‌ ഡോ.ഹൃഷികേശ് പൈയാണ് വെള്ളിഫലകവും പ്രശംസാ പത്രവുമടങ്ങുന്ന പുരസ്കാരം സമ്മാനിച്ചത്.

പഠന സംബന്ധിയായ വിഷയങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, പൊതുജനങ്ങളെ ബോധവത്കരിക്കാനും, അവർക്ക് വേണ്ട സാമ്പത്തികവും ചികിത്സാപരവുമായ പിന്തുണ നൽകാനും, അതുവഴി സമൂഹത്തിൽ മാറ്റങ്ങൾ വരുത്താൻ ഉതകുന്ന കണ്ണൂർ സൊസൈറ്റിയുടെ പദ്ധതികൾക്ക് ലഭിക്കുന്ന എട്ടാമത്തെ ദേശീയ അംഗീകരമാണിത്. 

സംസ്ഥാനതലത്തിലാകട്ടെ തുടർച്ചയായ അഞ്ചാം തവണയും മികച്ച സൊസൈറ്റിക്കുള്ള അവാർഡ് കണ്ണൂരിലെ ഈ ഗൈനക്കോളജി കൂട്ടായ്മ നേടിയിരുന്നു. കണ്ണൂർ ഗൈനക്കോളജി സൊസൈറ്റിയുടെ പ്രസിഡന്റ്‌ ഡോ.പി ഷൈജസ്സും, സെക്രട്ടറി ഡോ.സിമി കുര്യനും, ട്രഷറർ ഡോ.ഡി.ജി സംഗീതയും ആണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.