കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പതടവുകാര്‍ ഏറ്റുമുട്ടി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും കാപ്പതടവുകാർ തമ്മിൽ ഏറ്റുമുട്ടി. വ്യാഴാഴ്ച പകൽ 12. 30നാണ് സംഭവം. ജയിൽദിനാഘോഷത്തിൻറ ഭാഗമായി കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂന്നാം ബ്ലോക്കിലെ കാപ്പതടവുകാരും പുതിയതായി നിർമ്മിച്ച ജയിൽ ബ്ലോക്കിലെ കാപ്പതടവുകാരും തമ്മിലാണ് സംഘർഷം ഉണ്ടായത്.

Advertisements

പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെ മൂന്നാം ബ്ലോക്കിലെ തടവുകാർ പുതിയെ ബ്ലോക്കിലെ കാപ്പതടവുകാരുമായി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് ഇരുവരും ഏറ്റുമുട്ടുകയുമായിരുന്നു. സംഘർഷത്തിൽ കാപ്പതടവുകാരനായ തൃശ്ശൂർ സ്വദേശി വിവേക് വിൽസൺ(22)ന് പരിക്കേറ്റു. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ജയിൽ സൂപ്രണ്ടിൻറ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

Hot Topics

Related Articles