കണ്ണൂര്‍: ചെറുപുഴയിലെ കൂട്ട ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂന്ന് കുട്ടികളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുമ്ബോള്‍ ശ്രീജ നാലാമതും ഗര്‍ഭിണിയായിരുന്നു. കുട്ടികളെ കൊലപ്പെടുത്തി ശ്രീജയും പങ്കാളി ഷാജിയും ആത്മഹത്യ ചെയ്യുന്നതിന് മുൻപ് വീട് അടിച്ചുതകര്‍ക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ ആയിരുന്നു ശ്രീജയും പുതിയ പങ്കാളിയും താമസിച്ചിരുന്നത്. ഇവിടെ നിന്നും ഇറങ്ങിപ്പോകണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആത്മഹത്യ.
വീടിൻ്റെ തറയില്‍ പാകിയിരുന്ന ടെെലുകളും വാഷ്ബേസിനിലെ ടെെലുകളും ചുറ്റിക ഉപയോഗിച്ച് അടിച്ചുതകര്‍ത്ത നിലയില്‍ കാണപ്പെടുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് പൊലീസ് സ്റ്റേഷനില്‍ വിളിക്കുകയും ചെയ്തിരുന്നു. തങ്ങള്‍ കുട്ടികളേയും കൊന്ന് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പൊലീസിനെ അറിയിച്ച ശേഷമാണ് കുട്ടികളെ കൊലപ്പെടുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശ്രീജയും ഷാജിയും ശ്രീജയുടെ മക്കളെ കൊലപ്പെടുത്തുകയായിരുന്നു എന്നും തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമുള്ള നിഗമനത്തിലാണ് പൊലീസ്. കുട്ടികളെ കെട്ടിത്തൂക്കുന്നതിന് മുമ്ബ് ഭക്ഷണത്തില്‍ കലര്‍ത്തി ഉറക്കുഗുളിക നല്‍കിയെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. അതേസമയം ശ്രീജയുടെ മൂത്ത മകൻ സൂരജിനെ ജീവനോടെയാണ് കെട്ടിത്തൂക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.